എന്‍ജിനില്‍ ഇരട്ടി കരുത്തുമായി റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടി

റോയല്‍ എന്‍ഫീല്‍ഡ് കോണ്ടിനെന്റല്‍ ജിടിക്ക് വേണ്ടത്ര കരുത്തുപോര എന്നുള്ള പരാതിയുടെ പരിഹാരമെന്നോണം ടര്‍ബോചാര്‍ജ്ഡ് എന്‍ജിനെ അവതരിപ്പിക്കുകയാണ് കമ്പനി.സുസുക്കി ജിമ്മിയില്‍ നിന്നുള്ള ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ ഉപയോഗിച്ച് ഓസ്‌ട്രേലിയന്‍ കമ്പനിയായ മോട്ടോമാക്‌സാണ് കോണ്ടിനെന്റല്‍ ജിടിയെ കൂടുതല്‍ പ്രകടനക്ഷമതയേറിയതാക്കുന്നത്.

ഇതുവഴി മോട്ടോര്‍സൈക്കിളിന്റെ പവറും ടോര്‍ക്കും സാധാരണയെക്കാള്‍ ഇരട്ടിയായി വര്‍ധിച്ചിട്ടുണ്ട്. നിലവില്‍ 29ബിഎച്ച്പിയും 44എന്‍എം ടോര്‍ക്കുമാണ് കോണ്ടിനെന്റര്‍ ജിടി ഉല്പാദിപ്പിക്കുക.ടര്‍ബോചാര്‍ജ്ഡ് എന്‍ജിന്‍ ഉള്‍പ്പെടുത്തിയ ശേഷം പവര്‍ 42ബിഎച്ച്പിയായി ഉയര്‍ന്നതിനൊപ്പം ടോര്‍ക്കിലും ഗണ്യമായ വര്‍ധനവുണ്ട്. ഫ്യുവല്‍ ടാങ്കില്‍ സ്വര്‍ണവര്‍ണത്തില്‍ റോയല്‍ എന്‍ഫീല്‍ഡ് ബാഡ്‌ജോടുകൂടിയ മെറ്റല്‍ ഫിനിഷിംഗുള്ള ഒരു മോട്ടോര്‍സൈക്കിളാണ് കോണ്ടിനെന്റല്‍ ജിടി.

ലെതര്‍ ടാങ്ക് ബെല്‍റ്റ്, മഡാഗാര്‍ഡ്, കസ്റ്റം എക്‌സോസ്റ്റ്, ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഒതുങ്ങിയ നീളമേറിയ സീറ്റ് എന്നീ പ്രത്യേകതകളാണ് ഈ മോട്ടോര്‍സൈക്കിളിനുള്ളത്.
ഓസ്‌ട്രേലിയില്‍ വച്ചു നടന്ന ’31 ഡെയിസ് കസ്റ്റം ബൈക്ക് ബില്‍ഡ് ഓഫ് ചലെഞ്ച് ‘ എന്ന പരിപാടിയുടെ ഭാഗമായി 60 മണിക്കൂറിനുള്ളില്‍ നിര്‍മാണം നടത്തി പ്രദര്‍ശിപ്പിച്ചതാണ് ഈ ബൈക്ക്. അടുത്തിടെ ഡേര്‍ട്ടി ഡക്ക് എന്ന പേരില്‍ കോണ്ടിനെന്റല്‍ ജിടിയുടെ ഒരു ഓഫ് റോഡ് പതിപ്പും കമ്പനി പ്രകാശിപ്പിച്ചിരുന്നു.

You must be logged in to post a comment Login