എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കും: വി. മുരളീധരന്‍

ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

v-muraleedharan1
തിരുവനന്തപുരം: ബിജെപി സംസ്ഥാന നേതൃത്വവും ബിഡിജെഎസും തമ്മില്‍ നടത്തിയ ചര്‍ച്ച അവസാനിച്ചു. എന്‍ഡിഎയുടെ കേരള ഘടകം രൂപീകരിക്കാന്‍ തീരുമാനിച്ചെന്ന് ബിജെപി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി.മുരളീധരന്‍ പറഞ്ഞു. ബിഡിജെഎസിനെ ഉള്‍പ്പെടുത്തിയായിരിക്കും മുന്നണി രൂപീകരിക്കുക. പ്രാരംഭചര്‍ച്ചകളാണ് നടന്നതെന്ന് ബിഡിജെഎസ് ചെയര്‍മാന്‍ തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചു.

നിയമസഭാ തിരഞ്ഞെടുപ്പിലെ സീറ്റുകള്‍ സംബന്ധിച്ച ചര്‍ച്ച നാളെ ഉച്ചയ്ക്കു ശേഷമായിരിക്കും നടത്തുക. ബിജെപിയുടെ സ്വാധീനമേഖലയായ കഴക്കൂട്ടവും കോഴിക്കോട് നോര്‍ത്തുമുള്‍പ്പെടെയുള്ള മണ്ഡലങ്ങള്‍ ആവശ്യപ്പെട്ടുള്ള പട്ടിക ബിഡിജെഎസ് ബിജെപിയ്ക്കു കൈമാറിയിരുന്നു. 64 മണ്ഡലങ്ങളിലാണ് അവര്‍ അവകാശവാദമുന്നയിച്ചിരിക്കുന്നത്.

മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി. മുരളീധരന്‍ മാസങ്ങള്‍ക്ക് മുമ്പ് പ്രവര്‍ത്തനം തുടങ്ങിയ കഴക്കൂട്ടം, ബിജെപി സംസ്ഥാന വൈസ്പ്രസിഡന്റ് കെ.പി. ശ്രീശന് കരുതിവച്ചിരിക്കുന്ന കോഴിക്കോട് നോര്‍ത്ത്, യുവമോര്‍ച്ച മുന്‍ സംസ്ഥാന അധ്യക്ഷന്‍ സുധീര്‍ മത്സരിക്കുന്ന മാവേലിക്കര, എ.എന്‍. രാധാകൃഷ്ണന് പറഞ്ഞുറപ്പിച്ച മണലൂര്‍ നെയ്യാറ്റിന്‍കര തുടങ്ങി ജയസാധ്യതയുള്ള സീറ്റുകളാണ് പട്ടികയില്‍.

You must be logged in to post a comment Login