എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന്; ബിഡിജെഎസ് പങ്കെടുക്കില്ല

എന്‍ഡിഎയുടെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഇന്ന് നടക്കും. കേന്ദ്ര മന്ത്രി പ്രകാശ് ജാവദേക്കറാണ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുന്നത്. പ്രധാന ഘടകക്ഷിയായ ബിഡിജെഎസ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കില്ല.

കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഖ്യമുണ്ടാക്കിയപ്പോള്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കാത്തതിലാണ് ബിഡിജെഎസിന് പ്രതിഷേധം. ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതല്‍ ഇടഞ്ഞ് നില്‍ക്കുന്ന ബിഡിജെഎസിനെ അനുനയിപ്പിക്കാനുള്ള നീക്കങ്ങള്‍ പൂര്‍ണ്ണമായും പരാജയപ്പെട്ട സാഹചര്യത്തിലാണ് ബിജെപി തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോകാന്‍ തീരുമാനിച്ചത്.

ബിഡിജെഎസ് ഉയര്‍ത്തുന്ന സമ്മര്‍ദ്ദങ്ങള്‍ക്ക് മുന്നില്‍ വഴങ്ങേണ്ടെന്ന് ബിജെപിയും തീരുമാനിച്ചിട്ടുണ്ട്. ബിഡിജെഎസുമുള്ള മുന്നണി ബന്ധം സംബന്ധിച്ച ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നതിനിടയിലാണ് പിഎസ് ശ്രീധരന്‍ പിള്ളയുടെ തെരഞ്ഞെടുപ്പ് കണ്‍വന്‍ഷന്‍ നടക്കുന്നത്.

You must be logged in to post a comment Login