എന്‍ഡിഎ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ നിന്ന് ജെഡിയുവും, ശിവസേനയും വിട്ടുനിന്നു

ഡല്‍ഹി: കേന്ദ്രമന്ത്രിസഭ വികസനത്തില്‍ പ്രാതിനിധ്യം ലഭിക്കാത്തതിലെ അതൃപ്തി പരസ്യമാക്കി ശിവസേന. രാഷ്ട്രപതി ഭവനില്‍ നടന്ന എന്‍ഡിഎ മന്ത്രിമാരുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ ശിവസേന വിട്ടുനിന്നു. നിതീഷ് കുമാറിന്റെ ജെ.ഡിയുവിനെ പ്രതിനിധീകരിച്ചും ആരും പങ്കെടുത്തില്ല.

സത്യപ്രതിജ്ഞ സംബന്ധിച്ച് നിലപാട് പ്രസിഡന്റ് തന്നെ പ്രഖ്യാപിച്ചിട്ടുണ്ടെന്നായിരുന്നു ജെ.ഡി.യു വക്താവിന്റെ നിലപാട്. മന്ത്രിസഭ പുന:സംഘടനയെ കുറിച്ച് വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ഇതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

കഴിഞ്ഞ കുറേ കാലമായി ശിവസേനയും ബി.ജെ.പിയും തമ്മിലുള്ള ബന്ധം അത്ര സുഖകരമല്ല. പല വിഷയങ്ങളിലും ബി.ജെ.പിയെ നേരിട്ട് എതിര്‍ക്കുന്ന നിലപാടാണ് ശിവസേന സ്വീകരിച്ചിരുന്നത്. ഇതാണ് മന്ത്രിസഭയില്‍ സേനക്ക് പ്രാതിനിധ്യം ഇല്ലാതാകാന്‍ കാരണം.

You must be logged in to post a comment Login