എന്‍ ശ്രീനിവാസന്‍ വീണ്ടും ബി സി സി ഐ അധ്യക്ഷന്‍

ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ അധ്യക്ഷനായി മൂന്നാം വട്ടവും എന്‍ ശ്രീനിവാസന്‍ എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയില്‍ ചേര്‍ന്ന ബി.സി.സി.ഐ. പൊതുയോഗത്തിലായിരുന്നു തെരഞ്ഞെടുപ്പ്. പ്രസിഡന്റ്് സ്ഥാനത്തേക്ക് ശ്രീനിവാസന്‍ മാത്രമാണ് പത്രിക നല്‍കിയിരുന്നത്.
N_Srinivasan
ബി സി സി ഐ പ്രസിഡന്റായി ശ്രീനിവാസന്‍ ചുമതലയേല്‍ക്കുന്നത് സുപ്രീംകോടതി തടഞ്ഞിട്ടുണ്ട്. ബിഹാര്‍ ക്രിക്കറ്റ് അസോസിയേഷന്‍ പ്രതിനിധി ആദിത്യ വര്‍മ സുപ്രീം കോടതിയില്‍ നല്കിയ ഹര്‍ജിയിലാണ് ശ്രീനിവാസന്‍ ചുമതലയേല്ക്കുന്നത് സുപ്രീം കോടതി തടഞ്ഞത്.  മറ്റൊരു ഉത്തരവിലൂടെ വിടുതല്‍ കിട്ടിയാലേ ശ്രീനിവാസന് ചുമതലയേല്ക്കാനാവൂ. അധികാരമേല്ക്കാന്‍ സുപ്രീം കോടതി വിലക്കേര്‍പ്പെടുത്തിയ സാഹചര്യത്തില്‍ അധ്യക്ഷസ്ഥാനം താത്കാലികമായി കൈകാര്യം ചെയ്യുന്ന ജഗ്‌മോഹന്‍ ഡാല്‍മിയയ്ക്ക് കുറച്ചുകാലത്തേക്കുകൂടി ആ കടമ തുടരേണ്ടിവരും.

You must be logged in to post a comment Login