എമി ജാക്‌സണിന്റെ അവധിക്കാല ഹോട്ട് ചിത്രങ്ങള്‍ വൈറല്‍

എമി ജാക്സണ്‍ ഏറെ ഹോട്ടാണെന്ന കാര്യത്തില്‍ ഒരു സംശയവും ആര്‍ക്കും കാണില്ല. രജനീകാന്തും അക്ഷയ്കുമാറും ഒന്നിക്കുന്ന എന്തിരന്റെ രണ്ടാംഭാഗം 2.0 യില്‍ താരത്തിന്റെ വേഷം എന്താണെന്ന് അറിയാന്‍ ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നതും. എന്നാല്‍ സിനിമ എത്തും മുമ്പ് ഒറ്റപ്പീസ് സ്വിം സ്യൂട്ട് ഉള്‍പ്പെടെ ആരാധകര്‍ക്ക് തന്റെ ഏതാനും ചൂടന്‍ ചിത്രം സമ്മാനിച്ചിരിക്കുകയാണ് എമി. ഇന്‍സ്റ്റാഗ്രാമിലായിരുന്നു താരം ഫോട്ടോ പോസ്റ്റ് ചെയ്തത്. ലോസ് ഏഞ്ചല്‍സിലെ അവധിക്കാലമെന്ന പേരിലായിരുന്നു ഫോട്ടോകള്‍.

അടുത്ത വര്‍ഷം ജനുവരി 25 ന് റിലീസ് ചെയ്യാനിരിക്കുന്ന സിനിമയില്‍ താരത്തിന്റെ കഥാപാത്രത്തെ സംബന്ധിച്ച വിവരം രഹസ്യമായി സൂക്ഷിച്ചിരിക്കുകയാണ്. എന്നാല്‍ ഏതാനും ദിവസം മുമ്പ് സിനിമയിലെ ഏതാനും ആക്ഷന്‍ രംഗങ്ങളുടെ ചിത്രം പുറത്തു വന്നിരുന്നു. റോബോട്ട് കോസ്റ്റ്യൂമില്‍ താരം ഒരു ട്രക്ക് ഓടിക്കുന്നതായിരുന്നു. രജനീകാന്തിന്റെ ചിട്ടി റോബോട്ട് അത് തടയുന്നതാണ് പുറത്തുവന്നത്.

എന്നാല്‍ തന്റെ വേഷം ഇതല്ലെന്നും തനിക്ക് വേഷത്തെക്കുറിച്ച് ഒന്നും പറയാന്‍ കഴിയില്ലെന്നും എമി പറഞ്ഞിരുന്നു. ഏറെ വെല്ലുവിളികളുള്ള കഥാപാത്രമാണ് തന്റേതെന്നും അത് വിശദമാക്കണമെങ്കില്‍ കഥ മുഴുവന്‍ പറയേണ്ടി വരുമെന്നും താരം പറഞ്ഞു. താന്‍ ഇതിന് മുമ്പ് ഒരിക്കലും ചെയ്തിട്ടില്ലാത്ത കഥാപാത്രമായിരിക്കും ഇതെന്ന് മാത്രമാണ് തനിക്കിപ്പോള്‍ പറയാന്‍ കഴിയുക എന്നും താരം പറയുന്നു. സിനിമയുടെ പ്രമോഷന്‍ ജോലികള്‍ തുടങ്ങിക്കഴിഞ്ഞിരിക്കുകയാണ്. സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെയും നടന്‍ അക്ഷയ് കുമാറിന്റെയും കൂറ്റന്‍ ചിത്രം ആലേഖനം ചെയ്ത കൂറ്റന്‍ ബലൂണ്‍ ലോസ് ഏഞ്ജല്‍സിലെ ഹോളിവുഡില്‍ നിന്നും അടുത്തിടെ വിക്ഷേപിച്ചിരുന്നു. സിനിമയിലെ നായികയാണ് എമി ജാക്സണ്‍.

You must be logged in to post a comment Login