എയര്‍ഏഷ്യ ഇന്ത്യ വിമാന ശൃംഖല വികസിപ്പിക്കാനൊരുങ്ങുന്നു

air asiaബംഗലൂരൂ: ബഡ്ജറ്റ് എയര്‍ലൈന്‍ എയര്‍ഏഷ്യ ഇന്ത്യ രാജ്യത്തെ വിമാന ശൃംഖല വികസിപ്പിക്കാന്‍ തയ്യാറെടുക്കുന്നു. ഘട്ടം ഘട്ടമായി കൂടുതല്‍ വിമാനങ്ങളും നെറ്റ്‌വര്‍ക്കും രാജ്യത്തെ പ്രാദേശിക കേന്ദ്രങ്ങളിലേക്ക് എത്തിക്കാനാണ് എയര്‍ഏഷ്യ ഇന്ത്യ തീരുമാനം. വളരെപ്പെട്ടെന്ന് വികസിക്കുന്ന ആഭ്യന്തര സര്‍വ്വീസുകളില്‍ തങ്ങളുടെ വിഹിതം കൂടുതലാക്കാനാണ് ഉദ്ദേശിക്കുന്നത്.

ആദ്യ ഘട്ടമെന്ന നിലയില്‍ ഹൈദരാബാദിനെ എയര്‍ഏഷ്യ ഇന്ത്യ തങ്ങളുടെ ലക്ഷ്യസ്ഥാനമാക്കി മാറ്റി. മലേഷ്യന്‍ വിമാന കമ്പനി എയര്‍ഏഷ്യയുമായും ടാറ്റാ സണ്‍ കോണ്‍ഗ്ലോമറേറ്റുമായും ചേര്‍ന്നാണ് എയര്‍ഏഷ്യ ഇന്ത്യയുടെ പ്രവര്‍ത്തനം. എയര്‍ഏഷ്യ ഇന്ത്യയുടെ ആഭ്യന്തര സര്‍വ്വീസുകളിലെ ഏഴാമത്തെ വിമാനം അ320 ജെറ്റ് ഹൈദരാബാദിലേക്ക് സര്‍വ്വീസ് തുടങ്ങും. സെപ്തംബറിലാണ് ആദ്യ സര്‍വ്വീസ്.

ഘട്ടം ഘട്ടമായി രാജ്യത്തെ മറ്റ് പ്രാദേശിക കേന്ദ്രങ്ങളിലേക്കും ആഭ്യന്തര സര്‍വ്വീസ് വികസിപ്പിക്കുകയാണ് ഇതിലൂടെ എയര്‍ഏഷ്യ ഇന്ത്യ ലക്ഷ്യമിടുന്നത്.

You must be logged in to post a comment Login