എയര്‍ഹോസ്റ്റസും സുഹൃത്തും കടത്തിയത് 11 കോടിയുടെ സ്വര്‍ണം

കരിപ്പൂര്‍ വഴി സ്വര്‍ണം കടത്താന്‍ ശ്രമിക്കുമ്പോള്‍ വെള്ളിയാഴ്ച അറസ്റ്റിലായ എയര്‍ ഇന്ത്യ എയര്‍ഹോസ്റ്റസും കൂട്ടുകാരിയും ഇതുവരെ കടത്തിയത് 11 കോടിയുടെ സ്വര്‍ണം. പിടിയിലായ വയനാട് പുല്‍പ്പള്ളി സ്വദേശിനി എയര്‍ഹോസ്റ്റസ് വി.എസ്. ഹിറോമാസയെയും തലശേരി സ്വദേശിനി റാഹില ചെറായിയെയും ഡിആര്‍ഐ ഉദ്യോഗസ്ഥര്‍ ചോദ്യം ചെയ്യവേയാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവന്നത്.  ഇരുവരെയും ഇന്ന് കൊച്ചിയിലെ കോടതിയില്‍ ഹാജരാക്കും.
airhost
ജൂലൈ മുതല്‍ രാജ്യത്തെ വിവിധ വിമാനത്താവളങ്ങള്‍ വഴി ഇവര്‍ 40 കിലോ സ്വര്‍ണം കടത്തിയതായാണ് വിവരം.  ചെന്നൈ, കൊച്ചി, കൊഴിക്കോട് വിമാനത്താവളങ്ങള്‍ വഴിയാണ് ഇരുവരും സ്വര്‍ണ്ണക്കടത്ത് നടത്തിയത്.

പിടിയിലായ സ്ത്രീകള്‍ വാഹകര്‍ മാത്രമാണെന്നും സ്വര്‍ണ്ണക്കടത്തിന് പിന്നിലുള്ളവരെക്കുറിച്ചുള്ള അന്വേഷണം തുടരുകയാണെന്നും അധികൃതര്‍ പറഞ്ഞു. നെടുമ്പാശ്ശേരി സ്വര്‍ണക്കടത്ത് കേസിലെ പ്രതികളുമായി ഇവര്‍ക്ക് ബന്ധമുണ്ടോ എന്നകാര്യവും അന്വേഷിക്കുന്നുണ്ട്.

ഇന്നലെ രാവിലെയാണ് ദുബായില്‍ നിന്നെത്തത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസില്‍ നിന്ന് രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ റവന്യു ഇന്റലിജന്‍സ് ഇവരില്‍ നിന്ന് ആറ് കിലോ സ്വര്‍ണം പിടികൂടിയത്.

You must be logged in to post a comment Login