എയര്‍ ഇന്ത്യ വിമാ നംറാഞ്ചിയേക്കുമെന്ന് ഭീഷണി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യ വിമാനം റാഞ്ചിയേക്കുമെന്ന് അജ്ഞാത ഭീഷണി സന്ദേശം ലഭിച്ചതിനെ തുടര്‍ന്ന് രാജ്യത്തെ പ്രമുഖ വിമാനത്താവളങ്ങളിലെല്ലാം സുരക്ഷ ശക്തമാക്കി. എയര്‍ ഇന്ത്യയുടെ കൊല്‍ക്കത്തയിലെ ഓഫീസിലാണ് ശനിയാഴ്ച വൈകിട്ട് 5.40ന് അജ്ഞാത ഫോണ്‍ സന്ദേശം ലഭിച്ചത്. ഉടന്‍ തന്നെ അധികൃതര്‍ വിവരം പൊലീസിന് കൈമാറി. ഏത് വിമാനമാണ് റാഞ്ചുകയെന്ന് സന്ദേശത്തില്‍ വ്യക്തമാക്കിയിരുന്നില്ല.

സാധാരണ ഇത്തരത്തിലുള്ള ഭീഷണി സന്ദേശങ്ങള്‍ വരാറുണ്ടെന്ന് അധികൃതര്‍ പറഞ്ഞു. എന്നാലും ഭീഷണി സന്ദേശത്തെ ഗൗരവമായാണ് കാണുന്നതെന്നാണ് കൊല്‍ക്കത്ത സിറ്റി പൊലീസ് കമ്മിഷണര്‍ വ്യക്തമാക്കി. സന്ദേശം ലഭിച്ചെങ്കിലും വിമാന സര്‍വീസുകളെ ബാധിച്ചിട്ടില്ല.

You must be logged in to post a comment Login