എയര്‍ ബാഗ് തകരാര്‍; 1.9 കോടി വാഹനങ്ങള്‍ തിരിച്ചു വിളിച്ച് ഫിയറ്റ് ക്രിസ്‌ലര്‍ ഗ്രൂപ്പ്

chrysler-fiat

വാഷിങ്ടണ്‍: എയര്‍ ബാഗ് സംവിധാനത്തിലെ തകരാര്‍ മൂലം ഫിയറ്റ് ക്രിസ്‌ലര്‍ ഗ്രൂപ്പ് 1.9 കോടി വാഹനങ്ങള്‍ തിരിച്ചു വിളിക്കുന്നു. 2010, 2014 കാലയളവില്‍ നിര്‍മ്മിച്ച  ക്രിസ്‌ലര്‍, ഡോഡ്ജ്, ജീപ്പ്, ലാന്‍സിയ എന്നീ വാഹനങ്ങളുടെ മോഡലുകളാണ് തിരിച്ചുവിളിക്കുന്നത്.

ഇവയില്‍ ഭൂരിഭാഗവും വിറ്റഴിച്ചത് യുഎസിലും,  224,860 എണ്ണം കാനഡയിലും,  284,051 മെക്‌സിക്കോയിലും ബാക്കിയുള്ളവ വടക്കന്‍ അമേരിക്കയുടെ പുറത്തുമാണ്. എയര്‍ ബാഗ് തകരാര്‍ മൂന്നു പേര്‍ മരണത്തിനും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുന്നതിനും കാരണമായതോടെയാണ് ഇങ്ങനെയൊരു തീരുമാനം.

വാഹനങ്ങളില്‍ അപകടം  സംഭവിക്കുമ്പോള്‍ എയര്‍ബാഗ് പ്രവര്‍ത്തനരഹിതമാകുന്നു. അതുപോലെ  സീറ്റ് ബെല്‍റ്റ്   മുറുകാതെയിരിക്കുന്നതും  അപകടത്തിനു മറ്റൊരു കാരണമാകുന്നു. എയര്‍ബാഗ് തകരാര്‍ മൂലം ഇതിനോടകം പല കാര്‍ നിര്‍മാണ കമ്പനികളും വാഹനങ്ങള്‍ തിരിച്ചുവിളിച്ചിരുന്നു.

You must be logged in to post a comment Login