എരുമേലിയില്‍ കെഎസ്ആര്‍ടിസി ജീവനക്കാരുടെ മിന്നല്‍ പണിമുടക്ക്

KSRTC-Bus-Free-Wifi

കോട്ടയം: എരുമേലിയിൽ കെഎസ്ആർടിസി ജീവനക്കാർ മിന്നൽ പണിമുടക്ക് നടത്തി. ഡ്രൈവർക്കും കണ്ടക്ടർക്കും മർദ്ദനമേറ്റതിൽ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. പാർക്കിങ് സംബന്ധിച്ച തർക്കമാണ് മർദ്ദനത്തിൽ കലാശിച്ചത്. എരുമേലി ഡിപ്പോയിൽ ഇന്ന് പുലർച്ചെ 4.30 ഓടെയാണ് സംഭവം.

കെ​എ​സ്ആ​ർ​ടി​സി ജീ​വ​ന​ക്കാരായ അജേഷ്, അറുമുഖൻ, സണ്ണി എന്നിവർക്കാണ് മർദ്ദനമേറ്റത്. സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു ബസുകൾ പാർക്ക് ചെയ്തിരുന്നത്. ഇതുമായി ബന്ധപ്പെട്ടായിരുന്നു തർക്കമുണ്ടായത്.

എരുമേലിയിൽ നിന്ന് പുറപ്പെടുന്ന ബസുകളെ പണിമുടക്ക് കാര്യമായി ബാധിച്ചിരിക്കുകയാണ്. പണിമുടക്ക് പമ്പ സർവീസുകളെയും ബാധിച്ചു. സമരം ഒത്തുതീർപ്പാക്കുന്നത് സംബന്ധിച്ച് ജീവനക്കാരുമായി ചർച്ച നടത്തിവരികയാണ്.

You must be logged in to post a comment Login