എറണാകുളം കണ്ണൂര്‍ റൂട്ടില്‍ പുതിയ ട്രെയിനോടും

എറണാകുളം  കണ്ണൂര്‍ റൂട്ടില്‍ പുതിയ അതിവേഗ ട്രെയിന്‍ സര്‍വീസ് തുടങ്ങാന്‍ കേരളം ആലോചിക്കുന്നു. ഒരു ജില്ലയില്‍ ഒരു സ്‌റ്റോപ് മാത്രം എന്ന രീതിയില്‍ മൂന്നരമണിക്കൂര്‍ കൊണ്ട് എറണാകുളത്ത് നിന്ന് കണ്ണൂരിലെത്തുന്ന തരത്തിലുള്ള ട്രെയിന്‍ സര്‍വീസാണ് ആലോചനയിലുള്ളതെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിന്റെ നിര്‍ദേശം അനുഭാവപൂര്‍വ്വം പരിഗണിക്കാമെന്ന് റെയില്‍വെ അറിയിച്ചതായും അദ്ദേഹം അറിയിച്ചു.
കേരളത്തില്‍ പുതുതായി ആരംഭിക്കാന്‍ ഉദ്ദേശിക്കുന്ന സബര്‍ബന്‍ ട്രെയിന്‍ സര്‍വീസിന്റെ പദ്ധതിരേഖ തയാറാക്കുന്നതിനെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ഉന്നതതല യോഗത്തിന് ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.
chandy_1087901f

പദ്ധതിക്കായി റെയില്‍വെയ്ക്കും സംസ്ഥാന സര്‍ക്കാരിനും തുല്യ ഓഹരിപങ്കാളിത്തമുള്ള സ്‌പെഷല്‍ പര്‍പസ് വെഹിക്കിള്‍ രൂപവത്കരിക്കും.സബര്‍ബന്‍ കോറിഡോര്‍ പദ്ധതിയുടെ രൂപരേഖ തയാറാക്കാന്‍ മുംബൈ റെയില്‍ വികാസ് കോര്‍പറേഷനെ ചുമതലപ്പെടുത്തും. ഡിസംബറിനകം ആദ്യ പദ്ധതിരേഖ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. നാളെ ചേരുന്ന മന്ത്രിസഭായോഗം ഈ തീരുമാനത്തിന് അനുമതി നല്‍കും.

തിരുവനന്തപുരം ചെങ്ങന്നൂര്‍ റൂട്ടിലും, തിരുവനന്തപുരംഹരിപ്പാട് റൂട്ടിലുമാണ് സബര്‍ബന്‍ സര്‍വീസ് വിഭാവനം ചെയ്തിരിക്കുന്നത്. ഒരു കിലോമീറ്ററിന് ശരാശരി 20 കോടി രൂപ ചിലവ് പ്രതീക്ഷിക്കുന്ന പദ്ധതിക്ക് ആകെ വേണ്ടിവരുന്നത് 3000 കോടി രൂപയാണ്. ഇതിന് ലോകബാങ്ക് വായ്പ ലഭിക്കുമെന്നുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഭൂമി ഏറ്റെടുക്കേണ്ടി വരുന്നില്ല എന്നതാണ് സബര്‍ബന്‍ പദ്ധതിയുടെ ഏറ്റവും വലിയ അനുകൂലഘടകമെന്നും മുഖ്യമന്ത്രി പറഞ്ഞു

You must be logged in to post a comment Login