എലിപ്പനി: പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി; പ്രതിരോധപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിക്ക് നിര്‍ദേശം

ന്യൂയോര്‍ക്ക്: സംസ്ഥാനത്ത് എലിപ്പനി പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആരോഗ്യപ്രവര്‍ത്തകര്‍ പനി പടരുന്ന മേഖലകളില്‍ എത്തണം. പ്രതിരോധപ്രവര്‍ത്തനം ഉറപ്പുവരുത്തണമെന്ന് ആരോഗ്യമന്ത്രിക്ക് നിര്‍ദേശം നല്‍കി. ദൈന്യംദിന വിലയിരുത്തലും നിരീക്ഷണവും തുടരണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

മുഖ്യമന്ത്രിയുടെ കുറിപ്പ് ഇങ്ങനെ:

എലിപ്പനിപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമായി തുടരാന്‍ ആരോഗ്യമന്ത്രി കെ കെ ശൈലജടീച്ചര്‍ക്ക് നിര്‍ദ്ദേശം നല്‍കി. എലിപ്പനി പടരാനിടയുള്ള മേഖലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തണം. ആരോഗ്യവകുപ്പ് പ്രവര്‍ത്തകര്‍ ഇത്തരം മേഖലകളിലെത്തി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കുന്നുവെന്ന് ഉറപ്പു വരുത്തണം. ദൈദംദിന വിലയിരുത്തലുകളും നിരീക്ഷണവും തുടരണമെന്നും ആരോഗ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കി.

പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ജനകീയ ബോധവല്‍ക്കരണ പരിപാടികള്‍ ശക്തമാക്കാനും നിര്‍ദ്ദേശിച്ചു. മറ്റ് പകര്‍ച്ച വ്യാധികള്‍ക്കെതിരെയുള്ള മുന്‍കരുതല്‍ നടപടികൾ സ്വീകരിക്കാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

You must be logged in to post a comment Login