എല്ലുകളുടെ കരുത്തിന് ചക്കപ്പഴം

helth_2016sept07va4

കണ്ണുകളുടെ ആരോഗ്യത്തിനും ചക്കപ്പഴം ഗുണപ്രദം. നിശാന്ധത തടയുന്നു. ചക്കപ്പഴത്തിലെ വിറ്റാമിന്‍ എ പോലെയുളള ആന്റി ഓക്‌സിഡന്റുകള്‍ കാഴ്ചശക്തി മെച്ചപ്പെടുത്തുന്നു. തിമരസാധ്യത കുറയ്ക്കുന്നു. മാകുലാര്‍ ഡിഡനറേഷനില്‍ നിന്നു കണ്ണുകള്‍ക്കു സംരക്ഷണം നല്കുന്നു. റെറ്റിനയുടെ ആരോഗ്യം നിലനിര്‍ത്തുന്നു.

ചക്കപ്പഴത്തിലെ വിറ്റാമിന്‍ ബി 6 ഹൃദയത്തിനു സംരക്ഷണം നല്കുന്നു. ചക്കപ്പഴത്തിലുളള പൊട്ടാസ്യം ശരീരത്തിലെ ഫ്‌ളൂയിഡ്, ഇലക്ട്രോളൈറ്റ് നില സന്തുലനം ചെയ്യുന്നതിനു സഹായകം. ശരീരത്തിലെ സോഡിയത്തിന്റെ അളവു നിയന്ത്രിക്കുന്നു. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കുന്നതിനു സഹായിക്കുന്നു. സ്‌ട്രോക്ക്, ഹൃദയരോഗങ്ങള്‍ എന്നിവയ്ക്കുളള സാധ്യത കുറയ്ക്കുന്നു. എല്ലുകളുടെ നാശം തടയുന്നതിനും പേശികള്‍, നാഡികള്‍ എന്നിവയുടെ ആരോഗ്യത്തിനും പൊട്ടാസ്യം സഹായകം. ചക്കപ്പഴത്തിലെ മാംഗനീസ് രക്തത്തിലെ പഞ്ചസാരയുടെ അളവു നിയന്ത്രിക്കുന്നതിനു സഹായകം.

ചക്കപ്പഴത്തിലെ ഫൈറ്റോ ന്യൂട്രിയന്റുകള്‍ ചര്‍മസംരക്ഷണത്തിനു സഹായകം. കാല്‍സ്യത്തിന്റെ ആഗിരണത്തിനു സഹായകമായ മഗ്നീഷ്യം ചക്കപ്പഴത്തില്‍ അടങ്ങിയിരിക്കുന്നു. ചക്കപ്പഴത്തിലെ കാല്‍സ്യം മുറിവുകളുണ്ടാകുമ്പോള്‍ രക്തം കട്ട പിടിക്കുന്നതിനു സഹായകം. എല്ലുകളുടെയും പല്ലുകളുടെയും വളര്‍ച്ചയ്ക്കും കരുത്തിനും കാല്‍സ്യം അവശ്യം. കാല്‍സ്യം പ്രായമായവരിലുണ്ടാകുന്ന ഓസ്റ്റിയോപൊറോസിസ് എന്ന എല്ലുരോഗം തടയുന്നു.

You must be logged in to post a comment Login