എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവം;ബസ് ക്ലീനര്‍ അറസ്റ്റില്‍

കോഴിക്കോട്: നാദാപുരത്ത് എല്‍കെജി വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച സംഭവത്തില്‍ സ്കൂള്‍ ബസിന്റെ ക്ലീനറെ പോലീസ് അറസ്റ്റ് ചെയ്തു. കണ്ണൂര്‍ സ്വദേശി മുനീറാണ് അറസ്റ്റിലായത്. കുട്ടിയെ പീഡിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ഥികളാണെന്നായിരുന്നു നേരത്തെ ആരോപണമുയര്‍ന്നിരുന്നത്. മൂന്ന് വിദ്യാര്‍ഥികളെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് പോലീസ് പുതിയ കഥ വിവരിച്ച് ക്ലീനറെ അറസ്റ്റ് ചെയ്തത്.സംഭവത്തില്‍ പോലീസ് ആരെയോ രക്ഷിക്കാന്‍ ശ്രമിക്കുകയാണെന്നും ക്ലീനര്‍ ഡമ്മി പ്രതിയാണെന്നുമാണ് നാട്ടുകാരുടെയും രക്ഷിതാക്കളുടെയും ആരോപണം. പോലീസിന്റെ അനാസ്ഥയില്‍ പ്രതിഷേധിച്ച് നാട്ടുകാരും രക്ഷിതാക്കളും പോലീസ് സ്റ്റേഷനിലേയ്ക്ക് ഇന്ന് മാര്‍ച്ച് നടത്തും.ബസ് ക്ലീനര്‍ കുട്ടിയെ സ്കൂളിലെ പാചകക്കാരുടെ മുറിയില്‍ വെച്ച് പീഡിപ്പിച്ചുവെന്നാണ് പോലീസ് ഭാക്ഷ്യം.

You must be logged in to post a comment Login