എല്‍ജിയുടെ ഓണം ഓഫര്‍ ഇന്ന് മുതല്‍; 2 ലക്ഷം സമ്മാനങ്ങള്‍

കൊച്ചി : എല്‍ജി ഇലക്‌ട്രോണിക്‌സിന്റെ ഓണം വില്‍പനയ്ക്ക്  തുടക്കം. ‘ഒന്നാമന്റെ ഓണാഘോഷങ്ങള്‍’ എന്ന് നാമകരണം ചെയ്യപ്പെട്ടിട്ടുള്ള ഓണം ഓഫര്‍ സെപ്തംബര്‍ 20വരെ നീളും. എല്‍ഇഡി ടിവി, റഫ്രിജറേറ്ററുകള്‍, വാഷിങ്‌മെഷീനുകള്‍, ഓഡിയോ സിസ്റ്റംസ് എന്നിവ അടക്കം രണ്ട് ലക്ഷത്തിലേറെ സമ്മാനങ്ങളാണ് ഈ കാലയളവില്‍ ഉപയോക്താക്കള്‍ക്ക് ലഭിക്കുകയെന്ന് എല്‍ജി ഇന്ത്യ വില്‍പന വിഭാഗം തലവന്‍ സഞ്ജീവ് അഗര്‍വാള്‍ പറഞ്ഞു.
ഓരോ എല്‍ജി ഉല്‍പന്നങ്ങള്‍ വാങ്ങുമ്പോഴും ലഭിക്കുന്ന സ്‌ക്രാച്ച് കാര്‍ഡില്‍ ലഭിക്കുന്ന സമ്മാനം ഏതാണെന്ന് കാണിച്ചിരിക്കും.

Untitled-1 copyഈ ഓണം സീസണില്‍ 360 കോടിയോളം രൂപയുടെ വില്‍പനയാണ് എല്‍ജി ലക്ഷ്യമിടുന്നതെന്ന് അഗര്‍വാള്‍ പറഞ്ഞു.   42 ഇഞ്ചിനും അതിന് മുകളിലും വലിപ്പമുള്ള ടെലിവിഷനുകള്‍ അവ വാങ്ങി 4 മണിക്കൂറിനകം കസ്റ്റമര്‍ സര്‍വീസ് എഞ്ചിനീയര്‍മാരെത്തി തല്‍സ്ഥാനത്ത് ഉറപ്പിക്കുന്നതാണ്. മറ്റുല്‍പന്നങ്ങളും വാങ്ങിയ ദിവസം തന്നെ സ്ഥാപിക്കും. കമ്പനിയുടെ സ്വന്തം സര്‍വീസ് സംവിധാനം നിലവിലുള്ള സ്ഥലങ്ങളിലാണ് ഇത് സാധിക്കുക.32 മുതല്‍ 60 ഇഞ്ച് വരെ വലിപ്പമുള്ള സിനിമ 3ഡി സ്മാര്‍ട് ടിവി സെറ്റുകള്‍ എല്‍ജി പുതുതായി വിപണിയിലെത്തിച്ചിട്ടുണ്ട്. ടിവി, സ്മാര്‍ട് ഫോണ്‍, ടാബ്‌ലറ്റ്, പിസി എന്നിവ തമ്മില്‍ കേബിളുകളുടെ സഹായമില്ലാതെ ബന്ധിപ്പിക്കാന്‍ സഹായകമായ ഇന്റലിന്റെ വൈഡൈ, മിറാകാസ്റ്റ്, എന്‍എഫ്‌സി സംവിധാനങ്ങള്‍ എല്‍ജി സിനിമ 3ഡി സ്മാര്‍ട് ടിവിയിലുണ്ട്.

പവര്‍കട്ട് സമയത്ത് 7 മണിക്കൂര്‍ വരെ വൈദ്യുതിയില്ലാതെ ശീതികരണം സാധ്യമാക്കുന്ന റഫ്രിജറേറ്ററുകള്‍ എല്‍ജി വിപണിയിലെത്തിച്ചിട്ടുണ്ട്. പുതിയ എയര്‍കണ്ടീഷണറുകള്‍ 66 ശതമാനം വരെ വൈദ്യുതി ലാഭം സാധ്യമാക്കുന്ന ഇന്‍വെര്‍ടര്‍ വി സാങ്കേതിക വിദ്യയില്‍ നിര്‍മിച്ചവയാണ്.
30 അടി വരെ ഉയരത്തില്‍ ഇവ കാറ്റെത്തിക്കും; മുറിയുടെ എല്ലാ ഭാഗങ്ങളിലും ഒരേപോലെ തണുപ്പ് ലഭ്യമാക്കുകയും ചെയ്യും. കൂടാതെ എല്‍ജി എയര്‍കണ്ടീഷണറിലെ പ്ലാസ്റ്റ്മാസ്റ്റര്‍ അയണൈസറും ഓട്ടോക്ലീനും 99.9 ശതമാനം ശുദ്ധമായ വായു ലഭ്യമാക്കുന്നു. മറ്റ് എസികളെക്കാള്‍ 1.7 ഇരട്ടി തണുപ്പ് ഇന്‍വെര്‍ട്ടര്‍ വി ടെക്‌നോളജി എസികള്‍ പ്രദാനം ചെയ്യുന്നു.

You must be logged in to post a comment Login