എല്‍ .ജി വരുന്നു; ജി പാഡ് 8.3 ടാബ്ലറ്റുമായി

എല്‍.ജി വീണ്ടും വിപണിയില്‍ തരംഗം സൃഷ്ക്കാനൊരുങ്ങുന്നു.ജി പാഡ് 8.3 ടാബ്ലറ്റുമായാണ്  കമ്പനി കീഴടക്കാനെത്തുന്നത്.  ഈ വര്‍ഷം തന്നെ ഫോണ്‍ എല്‍.ജി വിപണിയിലെത്തിക്കും.ഐ.എഫ്.എ 2013ലാണ് ഫോണ്‍ എത്തുന്നത്.8.3 ഇഞ്ച് ഡിസ്‌പ്ലേയാണ് ജി പാഡിന്റെ പ്രധാന പ്രത്യേകത.
lg-g-pad
ആന്‍ഡ്രോയിഡ് 4.2.2 ജെല്ലി ബീന്‍ ടെക്‌നോളജിയാണ് ടാബ്ലറ്റില്‍  ഉപയോഗിച്ചിരിക്കുന്നത്. 16 ജിബിയാണ് ഇന്റേണല്‍ സ്‌റ്റോറേജ്. 1920*1200 പിക്‌സല്‍ റെസല്യൂഷനും ക്വാല്‍കോം സ്‌നാപ്‌ഡ്രേഗണ്‍ 600 പ്രോസസറും 2 ജിബി റാമും ഉണ്ട്. കറുപ്പും വെളുപ്പും നിറങ്ങളിലാണ് എല്‍.ജി.ജി പാഡ് എത്തുന്നത്.

 

You must be logged in to post a comment Login