എഴുന്നേറ്റു നില്‍ക്കാന്‍ പോലുമാവില്ല, എങ്കിലും നിയമസഭയിലേയ്ക്ക് മത്സരിക്കാന്‍ ഈ 95കാരി

Jal-devi
ആഗ്ര: ഒരുപക്ഷെ തിരഞ്ഞെടുപ്പ് നാമനിര്‍ദ്ദേശ പത്രിക നല്‍കുന്ന ഇന്ത്യയിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ഈ സ്ത്രീയായിരിയ്ക്കും. തൊണ്ണൂറ്റിയഞ്ചു വയസ്സുള്ള ജല്‍ ദേവിയാണ് ആഗ്രയില്‍ പത്രിക നല്‍കിയത്.

ഫെബ്രുവരി പതിനൊന്നിനു നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്ക് ദേവി ഉള്‍പ്പെടെ 166 പേരാണ് പത്രിക നല്കിയിരിയ്ക്കുന്നത്. ഖൈരാഗര്‍ ജില്ലയിലാണ് ഇവര്‍ പത്രിക നല്‍കിയത്. ഇവിടെ ഇവരുടെ മകനായ രാം നാധ് ശികര്വരും പത്രിക നല്‍കിയിട്ടുണ്ട്. വീല്‍ ചെയറിലാണ് ജല്‍ ദേവിയെ കളക്റ്ററെറ്റില്‍ എത്തിച്ചത്.

എഴുന്നേറ്റ് നില്‍ക്കാന്‍ പോലുമാവാത്ത അവസ്ഥയിലാണ് ഇവര്‍. എന്നാല്‍ അഴിമതി ഇല്ലാതാക്കുമെന്നും വികസനത്തിന് പ്രാധാന്യം നല്‍കുമെന്നുമാണ് ജല്‍ ദേവിയുടെ വാഗ്ദാനങ്ങള്‍. കഴിഞ്ഞ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ ജാഗ്‌നര്‍ ബ്ലോക്കില്‍ നിന്ന് റെക്കോഡ് വോട്ടുമായാണ് ഈ വൃദ്ധ വിജയിച്ചത്.

You must be logged in to post a comment Login