എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 8 മുതല്‍

sslc_1472542f

തിരുവനന്തപുരം: എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് എട്ടു മുതല്‍ 23 വരെ നടക്കും. ഡിപിഐയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്. മാര്‍ച്ച് എട്ടിന് മലയാളം ഒന്നാം പേപ്പറിന്റെ പരീക്ഷയോടെയാണ് പത്താം ക്ലാസ് പരീക്ഷയ്ക്ക് തുടക്കമാകുക. 23 ന് ബയോളജി പരീക്ഷയോടെ പൂര്‍ത്തിയാകും.

ഈ വര്‍ഷത്തെ ക്രിസ്മസ് പരീക്ഷകള്‍ ഡിസംബര്‍ 14ന് ആരംഭിച്ച് 22 ന് പൂര്‍ത്തിയാകും. മുസ്ലീം സ്‌കൂളുകളില്‍ ജനുവരി 16 മുതല്‍ 23 വരെയാകും ക്രിസ്മസ് പരീക്ഷ.

You must be logged in to post a comment Login