എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് ഇന്നു തുടക്കം

Kerala-SSLC
തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി, പരീക്ഷകള്‍ക്ക് ഇന്നു തുടക്കം. 4,74,286 പേരാണ് എസ്എസ്എല്‍സി റഗുലര്‍ സ്‌കീമില്‍ എഴുതുന്നത്. ഉച്ചയ്ക്ക് ഒന്നേമുക്കാലിനാണ് എസ്എസ്എല്‍സി പരീക്ഷ ആരംഭിക്കുന്നത്.

ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ രാവിലെയാണ് ക്രമീകരിച്ചിരിക്കുന്നത്. ഒന്നും രണ്ടും വര്‍ഷ ഹയര്‍സെക്കന്‍ഡറി പരീക്ഷയെഴുതുന്നത് 9,33,050 പേരാണ്. രണ്ടാം വര്‍ഷ പരീക്ഷയ്ക്ക് എത്തുന്നത് 4,60,743 കുട്ടികളും. പരീക്ഷയ്ക്കുള്ള എല്ലാ തയ്യാറെടുപ്പുകളും പൊതുവിദ്യാഭ്യാസ വകുപ്പും ഹയര്‍ സെക്കഡറി ഡയറക്ടറേറ്റും പൂര്‍ത്തയാക്കി.

നാളെ തിരുവനന്തപുരത്ത് പ്രദേശിക അവധി പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും പൊതുപരീക്ഷകളില്‍ മാറ്റം ഇല്ല.

You must be logged in to post a comment Login