എസ്എസ്എല്‍സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും


തിരുവനന്തപുരം: എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നാളെ തുടങ്ങും. 4,55,906 കുട്ടികളാണ് ഇത്തവണ എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 4,42,434 പേരാണ് പ്ലസ്ടു പരീക്ഷയെഴുതുന്നത്. പത്താം ക്ലാസ് പരീക്ഷ മാര്‍ച്ച് 27ന് സമാപിക്കും. മൂല്യനിര്‍ണയം ഏപ്രില്‍ മൂന്ന് മുതല്‍ 12 വരെയും 17 മുതല്‍ 21 വരെയും നടക്കും.

ഹയര്‍ സെക്കന്‍ഡറി ഒന്നും രണ്ടും വര്‍ഷ പരീക്ഷകള്‍ എട്ടിന് തുടങ്ങും. 28ന് സമാപിക്കും. പരീക്ഷാക്രമക്കേടുകള്‍ തടയുന്നതിന് ഓരോ ജില്ലയിലും രണ്ട് വിജിലന്‍സ് സ്‌ക്വാഡും സൂപ്പര്‍ സ്‌ക്വാഡും പ്രവര്‍ത്തിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.

You must be logged in to post a comment Login