എസ്എസ്എൽസി പരീക്ഷാഫലം മെയ് എട്ടിനുള്ളിൽ

തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിനുള്ളിൽ പ്രഖ്യാപിക്കും. ഉത്തരക്കടലാസ് മൂല്ല്യനിർണ്ണയം പൂർത്തിയായി. ടാബുലേഷനും മറ്റ് നടപടികളും വേഗത്തിൽ പൂർത്തിയാക്കി ഫലം പ്രസിദ്ധീകരിക്കും.

2932 സെന്ററുകളിലായി ഇത്തവണ 4,35,142 വിദ്യാർത്ഥികളാണ് പരീക്ഷയെഴുതിയത്.പരീക്ഷ എഴുതിയവരിൽ 2,22,527 ആണ്‍കുട്ടികളും 2,12,615 പെണ്‍കുട്ടികളുമാണ്. സ്വകാര്യ രജിസ്ട്രേഷൻപ്രകാരം 1867 വിദ്യാർത്ഥികളും പരീക്ഷയെഴുതിയിട്ടുണ്ട്.

മൂന്ന് ഘട്ടങ്ങളിലായാണ് മൂല്ല്യനിർണ്ണയം നടന്നത്. ഏപ്രിൽ 4 മുതൽ 12 വരെയായിരുന്നു ഒന്നാംഘട്ടം. രണ്ടാംഘട്ടം 16നും 17നും ഇടയിലായിരുന്നു. മൂന്നാംഘട്ടം ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം ഏപ്രിൽ 25നാണ് മൂല്ല്യനിർണ്ണയം പുനരാരംഭിച്ചത്. 54 കേന്ദ്രീകൃത ക്യാമ്പിലായിരുന്നു മൂല്യനിർണ്ണയം.

You must be logged in to post a comment Login