എസ്ബിഐ ഉപഭോക്താവാണോ ? എങ്കിൽ മെയ് ഒന്ന് മുതൽ ഈ ആനുകൂല്യങ്ങൾ ലഭിക്കും

SBI wrote off bad loans worth over 20,000

മെയ് ഒന്ന് മുതൽ നിരവധി ആനുകൂല്യങ്ങളാണ് എസ്ബിഐ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. എസ്ബിഐയിലെ വായ്പകളും നിക്ഷേപക നിരക്കുകളും റിസർ ബാങ്കിന്റെ റിപ്പോ നിരക്കുകളുമായി ലിങ്ക് ചെയ്യുന്നതോടെയാണ് പുതിയ മാറ്റം വരുന്നത്. ഇതോടെ നിസാര പലിശയിൽ ഒരു ലക്ഷത്തിന് മുകളിലുള്ള തുക വരെ നിക്ഷേപിക്കാനുള്ള അവസരമാണ് കൈവരുന്നത്.

ഒരു ലക്ഷത്തിന് മുകളിലുള്ള എല്ലാ എസ്ബിഐ അക്കൗണ്ടുകാർക്കും കുറഞ്ഞ പലിശ നിരക്ക് ലഭിക്കുന്നതാണ്. ഒരു ലക്ഷം മുതൽ നീക്കിയിരിപ്പുള്ള അക്കൗണ്ടുകൾക്ക് പ്രതിവർഷം 3.50 ശതമാനം പലിശ നിരക്ക് വരെ ലഭിക്കാം. അതേസമയം ഒരു ലക്ഷത്തിന് മുകളിലുള്ള നിക്ഷേപകരുടെ പലിശ നിരക്ക് 3.25 ശതമാനമായിരിക്കും.

മെയ് ഒന്നാം തീയതി മുതൽ പ്രാബല്യത്തിൽ വരുന്ന എസ്ബിഐയുടെ പ്രധാന തീരുമാനങ്ങളിൽ ഒന്നാണിത്. നിക്ഷേപങ്ങളും ഹ്രസ്വകാല ലോണുകളും ആർബിഐയുടെ റിപ്പോ നിരക്കുമായി ചേർക്കുന്നതാണ് (linkage) പ്രാബല്യത്തിൽ വരുന്ന പുതിയ തീരുമാനം.

30 ലക്ഷം മുതല്‍ ഭവന വായ്പ്പയുള്ളവര്‍ക്ക് ആര്‍ബിഐ കുറയ്ക്കുന്ന റിപ്പോ നിരക്ക് കൂടാതെ പലിശ ഇനത്തില്‍ വരുന്ന 10 അടിസ്ഥാന പോയിന്റുകള്‍ അഥവാ 0.10 ശതമാനം നിരക്കുകളും എസ്ബിഐ കുറയ്ക്കും. 30 ലക്ഷത്തിന് താഴെ വരുന്ന ഭാവന വായ്പകളുടെ നിലവിലെ പരിധി 8.60 മുതല്‍ 8.90 ശതമാനമാണ്.

എസ്ബിഐയുടെ എംസിഎല്‍ആര്‍ അടിസ്ഥാനപരിധിയും 5 ബെയ്‌സിസ് പോയിന്റായി (0.05 ശതമാനം) ചുരുക്കിയിട്ടുണ്ട്. ഒരു വര്‍ഷത്തേയ്ക്ക് 8.50 ശതമാനമെന്ന തോതിലാണ് എംസിഎല്‍ആറിന്റെ ഇപ്പോഴത്തെ നില.

You must be logged in to post a comment Login