എസ്ബിടി: പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്ക് പലിശ നിരക്ക് പുതുക്കി

തിരുവനന്തപുരം: സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ പ്രവാസി വിദേശനാണ്യ കാലാവധി നിക്ഷേപങ്ങള്‍ക്കു പലിശനിരക്കുകള്‍ വര്‍ധിപ്പിച്ചു. അമേരിക്കന്‍ ഡോളറിലുള്ള എഫ്‌സിഎന്‍ആര്‍ നിക്ഷേപങ്ങള്‍ക്ക് ഒരുവര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ കാലാവധിയില്‍ വാര്‍ഷിക പലിശനിരക്ക് 2.69 ശതമാനം, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെവരെ 2.50, മൂന്നു വര്‍ഷം മുതല്‍ നാലു വര്‍ഷത്തില്‍ താഴെ വരെ 3.78, നാലു വര്‍ഷം മുതല്‍ അഞ്ചു വര്‍ഷത്തില്‍ താഴെ വരെ 4.18, അഞ്ചു വര്‍ഷത്തിന് 4.51 ശതമാനം എന്നിങ്ങനെയായിരിക്കും. മേല്‍പ്പറഞ്ഞ കാലാവധികള്‍ക്കുള്ള വാര്‍ഷിക പലിശനിരക്ക് പൗണ്ട് സ്റ്റെര്‍ലിംഗ് നിക്ഷേപങ്ങള്‍ക്ക് യഥാക്രമം 2.90, 2.81, 4, 4.27, 4.53 ശതമാനവും യൂറോ നിക്ഷേപങ്ങള്‍ക്ക് 2.47, 2.60, 3.78, 4, 4.22 ശതമാനം എന്നിങ്ങനെയും ആയിരിക്കും.

SBTആര്‍എഫ്‌സി നിക്ഷേപ വാര്‍ഷിക പലിശനിരക്ക് ആറു മാസം മുതല്‍ ഒരുവര്‍ഷത്തില്‍ താഴെ വരെ ഒരു ശതമാനം, ഒരു വര്‍ഷം മുതല്‍ രണ്ടു വര്‍ഷത്തില്‍ താഴെ വരെ 2.69, രണ്ടു വര്‍ഷം മുതല്‍ മൂന്നു വര്‍ഷത്തില്‍ താഴെ വരെ 2.50, മൂന്നു വര്‍ഷത്തിന് 3.78 ശതമാനം എന്നിങ്ങനെ പരിഷ്‌കരിച്ചു.

 

 

You must be logged in to post a comment Login