എസ്.എസ്.എല്‍.സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍:കരാറുകാരനെ മാറ്റി

കൊണ്ടോട്ടി: എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ നടുറോഡില്‍ വീണ സംഭവത്തില്‍ കരാറുകാരനെ മാറ്റി തപാല്‍ വകുപ്പ്.

വ്യാഴാഴ്ച ജീപ്പില്‍ കൊണ്ടുപോകുന്നതിനിടെ കീഴ്‌ശേരി മഞ്ചേരി റോഡിലെ കുഴിയമ്പറമ്പ് പുറ്റമണ്ണയിലാണ് എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ റോഡില്‍ വീണത്. കരാറുകാരന് വീഴ്ച സംഭവിച്ചതിനെ തുടര്‍ന്നാണ് ഇയാളെ ഒഴിവാക്കി ഇന്നലെ മുതല്‍ പുതിയ കരാറുകാരനെ തപാല്‍ ഉരുപ്പടികള്‍ എടുക്കാനായി നിയമിച്ചു.
കീഴിശേരി മേഖലയിലെ സ്‌കൂളുകളില്‍ നിന്നു ശേഖരിച്ച എസ്എസ്എല്‍സി ഉത്തരക്കടലാസുകളുമായി പോവുകയായിരുന്ന ജീപ്പില്‍ നിന്നാണ് ഒരു കെട്ട് പുറ്റമണ്ണയില്‍ വീണിരുന്നത്.

എസ്എസ്എല്‍സി ഉത്തരക്കടലാസുകള്‍ കൊണ്ടുപോകാന്‍ തപാല്‍ വകുപ്പ് സ്വകാര്യവാഹനത്തെയാണ് കരാര്‍ അടിസ്ഥാനത്തില്‍ നല്‍കുന്നത്. വീഴ്ചവരുത്തിയ കരാര്‍ ഏറ്റെടുത്ത പുളിക്കല്‍ സ്വദേശിയെയാണ് ഇതുമായി ബന്ധപ്പെട്ട് ഒഴിവാക്കിയത്. ഇതോടൊപ്പം ഇത്തരത്തില്‍ കൊണ്ടുപോകുന്നവ സുരക്ഷിതമുള്ള വാഹനത്തില്‍ കൊണ്ടുപോകാന്‍ നിര്‍ദേശിച്ചതായും തപാല്‍ വകുപ്പ് അധികൃതര്‍ പറഞ്ഞു.

You must be logged in to post a comment Login