എസ്.ബി.ഐയില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍  ഡിസംബര്‍ 31ന് അസാധുവാകും

ന്യൂഡല്‍ഹി: സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) യില്‍ ലയിച്ച ബാങ്കുകളുടെ ചെക്ക്ബുക്കുകള്‍ ഡിസംബര്‍ 31ന് അസാധുവാകും. ജനുവരി ഒന്നു മുതല്‍ പുതിയ ഐ.എഫ്.എസ്.സി കോഡുകള്‍ രേഖപ്പെടുത്തിയ എസ്.ബി.ഐയുടെ ചെക്ക്ബുക്കുകള്‍ ലഭ്യമാവും. ഇതുപയോഗിച്ച് മാത്രമേ ഉപയോക്താക്കള്‍ക്ക് ഇടപാടുകള്‍ നടത്താനാവുകയുള്ളൂ.

സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവങ്കൂര്‍ (എസ്.ബി.ടി), ഭാരതീയ മഹിളാ ബാങ്ക്, സ്റ്റേറ്റ് ബാങ്ക് ഓഫ് പട്യാല, ബിക്കാനീര്‍ ആന്‍ഡ് ജയ്പൂര്‍, സ്റ്റേറ്റ് ബാങ്ക് ഓഫ് റായ്പുര്‍, തുടങ്ങിയ ബാങ്കുകളാണ് എസ്.ബി.ഐയില്‍ ലയിച്ചത്.

സെപ്തംബര്‍ 30 വരെയുണ്ടായിരുന്ന ചെക്ക്ബുക്കിന്റെ കാലാവധി ഡിസംബര്‍ അവസാനം വരെ നീട്ടിനല്‍കുകയായിരുന്നു.

You must be logged in to post a comment Login