എസ്.ബി.ഐ വാഹന, ഭവനവായ്പകളുടെ പലിശനിരക്ക് കൂട്ടി

എസ്.ബി.ഐ വാഹന, ഭവനവായ്പകളുടെ പലിശനിരക്ക് കൂട്ടി. 9.9 ആയിരുന്ന ഭവനവായ്പ പലിശ നിരക്ക് 10.1 ആയാണ് കൂട്ടിയത്. 30 ലക്ഷം രൂപ വരെയുള്ള വായ്പകള്‍ക്ക് ഇത് ബാധകമാണ്.30 ലക്ഷം രൂപയ്ക്ക് മുകളിലുള്ള വായ്പകളുടെ പലിശനിരക്ക് 10.1 ല്‍ നിന്ന് പത്തര ശതമാനമാക്കി. വാഹനവായ്പകളുടെ പലിശനിരക്ക് 10.45 ല്‍ നിന്ന് പത്തേമുക്കാല്‍ ശതമാനമാക്കിയാണ് ഉയര്‍ത്തിയത്. നിക്ഷേപങ്ങളുടെ പലിശയും കൂട്ടിയിട്ടുണ്ട്.

sbi
നിലവില്‍ ഏറ്റവും വായ്പപ്പലിശ കുറവുള്ള ബാങ്കാണ് എസ്.ബി.ഐ. റിസര്‍വ് ബാങ്ക് വായ്പപ്പലിശ കുറയ്ക്കാനുള്ള പദ്ധതിക്ക് രൂപം ല്‍കുന്ന പശ്ചാത്തലത്തില്‍ എടുത്ത ഈ നടപടി അപ്രതീക്ഷിതമാണെന്ന് ബാങ്കിംഗ് വൃത്തങ്ങള്‍ സൂചിപ്പിച്ചു.

You must be logged in to post a comment Login