എസ്.യു.വി വിപണി കൈയേറാന്‍ റെനോയുടെ ക്യാപ്റ്റര്‍  

ന്യൂഡല്‍ഹി: ഇന്ത്യന്‍ കാര്‍ വിപണിയില്‍ പൊടുന്നനെ ജനപ്രീതി നേടിയ കാര്‍ നിര്‍മാതാക്കളാണ് റെനോള്‍ട്ട്. ഫ്രഞ്ച് കാര്‍ നിര്‍മാതാക്കളായ റെനോയുടെ ഏറ്റവും പുതിയ പ്രീമിയം എസ്.യു.വിയായ ക്യാപ്റ്റര്‍ ആണ് ഇപ്പോള്‍ നിരത്തിലെത്തിയത്.

പെട്രോള്‍ വാരിയന്റിന് 9.99 ലക്ഷവും ഡീസല്‍ വാരിയന്റിന് 11.39 ലക്ഷവുമാണ് ക്യാപ്റ്ററിന്റെ ആരംഭ വില.
പെട്രോള്‍ മോഡല്‍ 16 വാല്‍വ് 4 സിലിണ്ടര്‍ എന്‍ജിന്‍,5 സ്പീഡ് മാന്വല്‍ ഗിയര്‍ ബോക്‌സ്,1.5L H4K എന്നിവയാണ് പ്രധാന പ്രത്യേകതകള്‍.

നേരത്തെ കോംപാക്റ്റ് എസ്.യു.വി മോഡലില്‍ റെനോ പുറത്തിറക്കിയ ഡസ്റ്ററിന് വന്‍ ജനപ്രീതിയാണ് ഇന്ത്യന്‍ മാര്‍ക്കറ്റില്‍ ലഭിച്ചിരുന്നത്. അതിനു പിന്നാലെയാണ് ക്യാപ്റ്ററിന്റെ വരവ്. കൂടാതെ റെനോയുടെ ചെറുകാറായ ക്വിഡിനും ഇന്ത്യന്‍ വിപണയില്‍ വലിയ സ്വീകാര്യത ലഭിച്ചിരുന്നു.

ഹ്യൂണ്ടായിയുടെ ക്രെറ്റ,ജീപ്പ് കോംപസ്,മഹീന്ദ്ര എക്‌സ്.യു.വി,ടാറ്റ ഹെക്‌സ എന്നിവയാണ് ക്യാപ്റ്ററിന്റെ പ്രധാന എതിരാളികള്‍. സുരക്ഷയ്ക്ക് മുന്‍ഗണന കൊടുത്ത് ഇറക്കിയ ക്യാപ്റ്ററില്‍ എയര്‍ബാഗ്‌സ്,എ.ബി.എസ് സിസ്റ്റം,ഇ.ബി.ഡി സിസ്റ്റം എന്നിവയും ഒരുക്കിയിട്ടുണ്ട്.

You must be logged in to post a comment Login