എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് ചേർത്തലയിൽ

എൻഡിഎ സംസ്ഥാന നേതൃയോഗം ഇന്ന് ചേർത്തലയിൽ ചേരും. ലോക്‌സഭാ തെരഞ്ഞെടുപ്പ് സംബന്ധിച്ച മുന്നണി അവലോകനം തന്നെയാണ് യോഗത്തിന്റെ മുഖ്യ അജണ്ട. ഒപ്പം വയനാട് മണ്ഡലത്തിൽ പ്രചാരണ രംഗത്ത് ബിജെപി സഹകരണം കുറവായിരുന്നു എന്ന ആരോപണവും മുന്നണി യോഗം ചർച്ച ചെയും.

രാവിലെ 11ന് ചേർത്തലയിലെ ട്രാവൻകുർ പാലസ് ഹോട്ടലിലാണ് നേതൃയോഗം. തിരഞ്ഞെടുപ്പിനു ശേഷം ആദ്യമായി വിളിച്ചു ചേർക്കുന്ന യോഗം മുന്നണിയുടെ വിജയ സാധ്യതകൾതന്നെയാകും പ്രധാനമായും അവലോകനം ചെയ്യുക. ബിജെപി, ബിഡിജെഎസ് അടക്കമുളള ഘടക കക്ഷികൾ തിരഞ്ഞെടുപ്പ് പ്രവർത്തനവും വോട്ടിങ് നിലയും സാധ്യതകളും സ്വന്തം നിലയിൽ പരിശോധിച്ച ശേഷമാണ് മുന്നണി യോഗത്തിനെത്തുന്നത്. എൻഡിഎ എന്ന നിലയിൽ കൂട്ടായ പ്രവർത്തനങ്ങളുടെ സ്ഥിതി യോഗം വിലയിരുത്തും. വോട്ടിങ് ശതമാനത്തിലുണ്ടായ വർധന മുന്നണിക്ക് ഏതെല്ലാം മണ്ഡലങ്ങളിൽ ഗുണം ചെയ്യുമെന്നതിന്റെ കണക്കെടുപ്പുണ്ടാകും. രാഹുൽ ഗാന്ധി മൽസരിച്ച വയനാട്ടിലെ തിരഞ്ഞെടുപ്പ് പ്രവൃത്തനങ്ങൾ പ്രത്യേകം വിശകലനം ചെയ്യും. ചില മണ്ഡലങ്ങളിൽ മുന്നണി സ്ഥാനാർത്ഥികൾക്ക് എൻഡിഎയ്ക്കുളളിൽ നിന്നും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെന്ന ബിഡിജെഎസ് പരാതി ഇവിടെയും ഉയർന്നേക്കും.

മാവേലിക്കര അടക്കം ബിഡിജെഎസ് മത്സരിച്ചിച്ച മണ്ഡലങ്ങളിൽ പ്രധാന ബിജെപി പ്രവർത്തകർ മറ്റ് മണ്ഡലങ്ങളിൽ പാർട്ടി സ്ഥാനാർത്ഥിയുടെ പ്രാചരണ രംഗത്താണ് സജീവമായിരുന്നതെന്ന പരായി നേരത്തെ ഉയർന്നിരുന്നു. എന്നാൽ, തിരഞ്ഞെടുപ്പ് ഫലം വരാൻ ഏതാനും ദിവസങ്ങൾ കൂടി ബാക്കിയുളള സാഹചര്യത്തിൽ പൊട്ടിത്തെറികൾക്ക് സാധ്യയില്ല. എൻഡിഎ അധ്യക്ഷൻ പിഎസ് ശ്രീധരൻ പിളള, കൺവീനർ തുഷാൻ വെളളാപ്പളളി, കേരള ജനപക്ഷം സെക്യുലർ നേതാവ് പി സി ജോർജ്ജ് തുടങ്ങിയവർ യോഗത്തിനെത്തും. അതേസമയം കെ.എം മാണിയുടെ മരണത്തെ തുടർന്ന് ഉപതെരഞ്ഞെടുപ്പ് വരുന്ന പാലാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വം സംബന്ധിച്ച് പ്രാഫമിക ചർച്ചകളും ഇന്നത്തെ യോഗത്തിലുണ്ടാകും.

You must be logged in to post a comment Login