എൽകോ ഷാട്ടോരിയെ കേരള ബ്ലാസ്റ്റേഴ്സിൻെറ പുതിയ കോച്ചായി നിയമിച്ചു

കൊച്ചി: കഴിഞ്ഞ സീസണിലെ നോര്‍ത്ത് ഈസ്റ്റ് യുനൈറ്റഡിന്റെ പരിശീലകന്‍ എല്‍കോ ഷാട്ടോരിയെ കേരള ബ്ലാസ്റ്റേഴ്സ് പരിശീലകനായി പ്രഖ്യാപിച്ചു. വരുന്ന ഐഎസ്എൽ സീസണിന് മുന്നോടിയായാണ് പ്രഖ്യാപനം. ഡച്ച് പരിശീലകനുമായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇപ്പോൾ ഔദ്യോഗിക പ്രഖ്യാപനം വന്നിരിക്കുകയാണ്.

കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പ്ലേ ഓഫിലെത്തിച്ച പരിശീലകനാണ് ഷാട്ടോരി. പോയിൻറ് പട്ടികയിൽ ടീം മൂന്നാം സ്ഥാനം വരെ എത്തിയിരുന്നു.

സെമിയിൽ ബെംഗലൂരു എഫ്.സിയോട് തോറ്റാണ് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് പുറത്തായിരുന്നത്. ഷാട്ടോരിയുടെ കീഴിൽ പുത്തൻ ഉണർവിനാണ് ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്. 2015ൽ ഈസ്റ്റ് ബംഗാളിനെയും ഷാട്ടോരി പരിശീലിപ്പിച്ചിട്ടുണ്ട്.

കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സ് മോശം പ്രകടനമാണ് കാഴ്ച വെച്ചത്. പ്ലേ ഓഫ് കാണാതെ പുറത്തായ ടീം രണ്ട് പരിശീകരെ മാറ്റി. നെലോ വിൻഗാദയ്ക്ക് പകരക്കാരനായാണ് ഷാട്ടോരി എത്തുന്നത്.

You must be logged in to post a comment Login