എ​ക്സി​റ്റ് പോള്‍ ഫ​ല​ങ്ങ​ളി​ല്‍ ത​ള​ര​രു​തെന്ന് പ്രിയങ്ക ഗാന്ധി

 

ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ഫലം പുറത്തുവരാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ പുറത്തുവന്നിരിക്കുന്ന ബിജെപി അനുകൂല എക്സിറ്റ് പോള്‍ ഫലങ്ങളിൽ തളരരുതെന്ന് കോൺഗ്രസ് പ്രവര്‍ത്തകരോട് എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി. എക്സിറ്റ് പോള്‍ ഫലം പ്രതികൂലമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെ തളര്‍ത്തിയിട്ടുണ്ട്. അതിനാൽ തന്നെ പാര്‍ട്ടി അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പ്രത്യേക അഭ്യര്‍ഥന ഏറ്റെടുത്ത് പ്രവര്‍ത്തകര്‍ക്ക് ആത്‌മവിശ്വാസവും ധൈര്യവും നല്‍കി രംഗത്തെത്തിയിരിക്കുകയാണ് പ്രിയങ്ക.

എൻഡിഎ വൻ ഭൂരിപക്ഷത്തിൽ നിരവധി മണ്ഡലങ്ങളിൽ വിജയിക്കുമെന്നായിരുന്നു കഴിഞ്ഞദിവസം പത്തോളം ദേശീയ മാധ്യമങ്ങളുടെ എക്സിറ്റ് പോള്‍ ഫലങ്ങളില്‍ പുറത്തുവന്നിരുന്ന റിപ്പോര്‍ട്ട്. ഈ ഫലങ്ങളിൽ തളരരുതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് പറഞ്ഞ പ്രിയങ്ക ഗാന്ധി വോട്ടിംഗ് മെഷീന്‍ സൂക്ഷിച്ചിരിക്കുന്ന സ്ട്രോംഗ് റൂമുകള്‍ക്കുള്ള സുരക്ഷ തുടരണണെന്നും വ്യക്തമാക്കിയിരിക്കുകയാണ്.

വോട്ടെണ്ണൽ നടക്കുന്ന 23-ാം തീയതി രാവിലെ പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ചുകൂട്ടാനും ഇപ്പോള്‍ ശ്രമം നടക്കുന്നുണ്ട്. ഇതിനിടെ തെരഞ്ഞെടുപ്പ് ഫലം വരുന്ന ദിവസം ഏതെങ്കിലും തരത്തിലുള്ള നിയമനടപടികളിലേക്ക് പോകണോ എന്നത് സംബന്ധിച്ച ആലോചനകളും പ്രതിപക്ഷ നേതാക്കൾക്കിടയിൽ നടക്കുന്നുമുണ്ട്.

ബദൽ സർക്കാർ രൂപീകരണത്തെപ്പറ്റി മാത്രമല്ല, ഇവിഎം കൃത്രിമം ആരോപിച്ച് കോടതിയിലേക്ക് നീങ്ങണോ എന്ന കാര്യത്തിൽ സമവായമുണ്ടാക്കാനും ശ്രമം നടക്കുന്നുണ്ട്. 50 ശതമാനം വിവിപാറ്റ് വോട്ടുകള്‍ എണ്ണണമെന്ന ആവശ്യവും വീണ്ടും പ്രതിപക്ഷം ഉന്നയിച്ചിരിക്കുകയാണ്.

You must be logged in to post a comment Login