എ കെ ആന്റണിക്ക് ശസ്ത്രക്രിയ

ന്യൂഡല്‍ഹി: കേന്ദ്ര പ്രതിരോധമന്ത്രി എ.കെ ആന്റണി പ്രോസ്‌ടേറ്റ് ഗ്ലാന്‍ഡ് ശസ്ത്രക്രിയയ്ക്ക് വിധേയനായി. പ്രോസ്‌ടേറ്റ് ഗ്രന്ഥിയുടെ വീക്കത്തെ തുടര്‍ന്നായിരുന്നു ശസ്ത്രക്രിയ. ഡല്‍ഹിയിലെ സൈനിക ആശുപത്രിയിലായിരുന്നു ശസ്ത്രക്രിയ നടന്നത്.

 

മൂന്നു ദിവസത്തിനു ശേഷം അദ്ദേഹത്തെ ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ചെയ്യും. അദ്ദേഹത്തിന്റെ ആരോഗ്യനില സാധാരണ നിലയിലാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. മാധ്യമശ്രദ്ധ ഒഴിവാക്കുന്നതിനായി കുടുംബവുമായി ഏറ്റവും അടുത്ത ആളുകളെ മാത്രമാണ് ശസ്ത്രക്രിയയുടെ വിവരം നേരത്തെ അറിയിച്ചിരുന്നത്. സന്ദര്‍ശകര്‍ക്കും കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്.

You must be logged in to post a comment Login