എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്

ന്യൂഡല്‍ഹി: പൂഞ്ച് മേഖലയില്‍ പാക് സൈന്യം നടത്തിയ അക്രമണത്തെ സംബന്ധിച്ച് സഭയെ തെറ്റിദ്ധരിപ്പിച്ചതിന് പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിക്കെതിരെ അവകാശലംഘനത്തിന് നോട്ടീസ്. ബിജെപി നേതാവ് യശ്വന്ത് സിന്‍ഹയാണ് നോട്ടീസ് നല്‍കിയത്. അഞ്ച് ഇന്ത്യന്‍ സൈനീകര്‍ കൊല്ലപ്പെട്ട ആക്രമണം നടത്തിയത് പാക്ക് സൈനീകവേഷം ധരിച്ചവര്‍ ആണെന്ന് പറഞ്ഞതിനാണ് അവകാശലംഘന നോട്ടീസ് നല്‍കിയത്. ഇത് അക്രമത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന പാക്ക് വാദത്തെ ശക്തിപ്പെടുത്തുന്നതാണെന്ന് യശ്വന്ത് സിന്‍ഹ ആരോപിച്ചു.

AK-Antony

ഇന്ത്യന്‍ സൈനീകോദ്യോഗസ്ഥര്‍ ആദ്യം ആരോപിച്ചത് പാക്ക് സൈന്യമാണ് അക്രമം നടത്തിയതെന്നായിരുന്നു. എന്നാല്‍ പ്രതിരോധവകുപ്പ് മന്ത്രി എ കെ ആന്‍റണിയുടെ പ്രസ്താവനയോടെ ആദ്യ പ്രസ്താവന പിന്‍വലിക്കാന്‍ സൈന്യം നിര്‍ബന്ധിതരായി.

You must be logged in to post a comment Login