ഏറ്റവും ഭാരവാഹകശേഷിയുള്ള ഓഫ് ഹൈവേ ട്രക്കുമായി കാറ്റര്‍പില്ലര്‍

caterpiller

ഇന്ത്യയിലേക്ക് ഏറ്റവും ഭാരവാഹകശേഷിയുള്ള ഹൈവേ ട്രക്കുകള്‍ ഉടന്‍ വരുന്നു.യു.എസിലെ കാറ്റര്‍പില്ലറാണ് ട്രക്കുകള്‍ അവതരിപ്പിക്കുന്നത്. കൊല്‍ക്കത്തയില്‍ നടന്ന ഇന്റര്‍നാഷനല്‍ മൈനിങ് ആന്‍ഡ് മെഷീനറി എക്‌സിബിഷനി(ഐ എം എം ഇ)ലാണ് കാറ്റര്‍പില്ലര്‍ പുതിയ ഓഫ് ഹൈവേ ട്രക്കുകളായ ‘കാറ്റ് 773 ഇ’, ‘777 ഇ’ എന്നിവ അവതരിപ്പിച്ചത്. ആഗോളതലത്തില്‍തന്നെ നിര്‍മാണ, ഖനനോപകരണ നിര്‍മാണ മേഖലയില്‍ മുന്‍നിരയിലുള്ള കമ്പനിയാണു കാറ്റര്‍പില്ലര്‍.
മൊത്തം 97.98 ടണ്‍ ഭാരവാഹക ശേഷിയുള്ള ഓഫ് റോഡ് ട്രക്കാണു ‘കാറ്റ് 777 ഇ’. തമിഴ്‌നാട്ടിലെ തിരുവള്ളൂരില്‍ സ്ഥാപിക്കുന്ന ശാലയില്‍ നിന്നാവും ‘കാറ്റ് 773 ഇ’, ‘777 ഇ’ വില്‍പ്പനയ്‌ക്കെത്തുകയെന്നും കമ്പനി അറിയിച്ചു.
വൈദ്യുതോല്‍പ്പാദനം, എണ്ണ പര്യവേഷണം, റയില്‍വേ, പ്രതിരോധം തുടങ്ങി വിവിധ മേഖലകള്‍ക്കു വേണ്ടിയുള്ള ഉല്‍പന്നങ്ങളാണു നിലവില്‍ കാറ്റര്‍പില്ലര്‍ ഇന്ത്യയില്‍ ലഭ്യമാക്കുന്നത്. ഖനന മേഖലയില്‍ ഭൂമിയുടെ ഉപരിതലത്തിലും ഭൂമിക്കടിയിലും പ്രവര്‍ത്തിക്കുന്ന ഖനികള്‍ക്ക് ആവശ്യമായ ഉല്‍പന്നങ്ങളുടെ വിപുല ശ്രേണിയും കാറ്റര്‍പില്ലറിന്റെ ശേഖരത്തിലുണ്ട്

You must be logged in to post a comment Login