ഏഴാം വയസ്സില്‍ ശാരീരിക പീഡനത്തിനിരയായി; അദ്ധ്യാപകന്‍, പ്ലേ സ്‌കൂളിലെ ടീച്ചറുടെ ഭര്‍ത്താവ് ഇങ്ങനെ പലരും എന്നെ ചൂഷണം ചെയ്തു: മീര വാസുദേവ്

നിരവധി തവണ താന്‍ മാനസികമായും ശാരീരികമായും പീഡിപ്പിക്കപ്പെട്ടിട്ടുണ്ട്. ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലെസിയുടെ തന്മാത്ര എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായ നടി മീര വാസുദേവ്.

ഏഴാം വയസിലാണ് ആദ്യമായി പീഡനം ഏല്‍ക്കേണ്ടിവന്നതെന്ന് മീര വെളിപ്പെടുത്തുന്നു. വീട്ടിലെ ജോലിക്കാര്‍, ട്യൂഷന്‍ പഠിപ്പിച്ച വളരെ പ്രായമുള്ള അദ്ധ്യാപകന്‍, പ്ലേ സ്‌കൂളിലെ ടീച്ചറുടെ ഭര്‍ത്താവ് ഇങ്ങനെ പലരും ചെറുപ്രായത്തില്‍ തന്നെ ശാരീരികമായി ചൂഷണം ചെയ്തിട്ടുണ്ടെന്നും മീര കൂട്ടിച്ചേര്‍ക്കുന്നു.

മലയാളത്തിലെ പ്രമുഖ സിനിമാ വാരികയ്ക്ക് കൊടുത്ത അഭിമുഖത്തിലാണ് മീര വിവാദം സൃഷ്ടിച്ചേക്കാവുന്ന ഇത്തരം ഒരു തുറന്നു പറച്ചില്‍ നടത്തിയിരിക്കുന്നത്. ആദ്യ വിവാഹത്തെക്കുറിച്ചും ആ ബന്ധത്തില്‍ അനുഭവിക്കേണ്ടിവന്ന പീഡനങ്ങളെ കുറിച്ചും പിന്നീട് ജീവിതത്തിലേക്ക് കടന്നുവന്ന ജോണുമായുള്ള വേര്‍പിരിയലുമൊക്കെ മീര വാരികയില്‍ പങ്കുവയ്ക്കുന്നുണ്ട്.

Image result for meera vasudev in saree

ഏഴാമത്തെ വയസ്സിലാണ് താന്‍ ആദ്യമായി ശാരീരികമായി ചൂഷണം അനുഭവിക്കുന്നത്. പക്ഷെ അന്നൊന്നും അത് വീട്ടിലുള്ളവരോട് തുറന്നു പറയാന്‍ തനിക്ക് സാധിച്ചിരുന്നില്ല. കുട്ടി ആയിരുന്നതിനാല്‍ ഇത്തരം വിഷയങ്ങളോട് എങ്ങനെ പ്രതികരിക്കണമെന്ന് അറിയില്ലായിരുന്നു. എനിക്കുണ്ടായ അനുഭവം ഇനി ഒരു കുട്ടികള്‍ക്കും അനുഭവിക്കേണ്ടി വരരുതെന്നും മീര പറയുന്നു.

2005ല്‍ ആയിരുന്നു ആദ്യ വിവാഹം. ക്യാമറ മാന്‍ അശോക് കുമാറിന്റെ മകനായിരുന്നു ആദ്യ ഭര്‍ത്താവ്. ഒരു സിനിമയുടെ ലോക്കഷനില്‍ വച്ചാണ് അയാളെ ഞാന്‍ ആദ്യമായി പരിചയപ്പെടുന്നത്. ചെന്നൈ, മുംബൈ തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു അയാള്‍ കൂടുതലും ഉണ്ടായിരുന്നത്. കല്ല്യാണ ശേഷമാണ് അയാള്‍ മദ്യപാനിയും മാനസിക പ്രശ്‌നമുള്ള ആളുമാണെന്നു അറിഞ്ഞത്. 2007 ല്‍ ആ ബന്ധം വേര്‍പിരിഞ്ഞു. അതെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇപ്പോഴും പേടിയാണ്. ശാരീരികവും മാനസികവുമായ ഒരുപാട് പീഡനങ്ങള്‍ സഹിക്കേണ്ടി വന്നു. ഒടുവില്‍ പോലീസ് സംരക്ഷണത്തിലാണ് താമസിച്ച വീട്ടില്‍ നിന്നും രക്ഷപ്പെട്ടത്.

Image result for john kokken meera vasudevan

ആദ്യ വിവാഹബന്ധം അവസാനിച്ച് നാലു വര്‍ഷത്തിനു ശേഷമാണ് തൃശൂര്‍ സ്വദേശി ജോണിനെ വിവാഹം കഴിച്ചത്. ഞങ്ങള്‍ പിരിഞ്ഞെങ്കിലും ഇപ്പോഴും നല്ല സൗഹൃദത്തിലാണ്. ഞങ്ങളുടെ കുട്ടിയുടെ കാര്യങ്ങള്‍ ഞങ്ങള്‍ ഒരുമിച്ചാണ് ശ്രദ്ധിക്കുന്നത്. ജീവിതത്തില്‍ പൂര്‍ണമായും ശ്രദ്ധിച്ചു മുമ്പോട്ടു പോകാനാണ് ഇനിയുള്ള തീരുമാനമെന്നും ഇപ്പോള്‍ ചെയ്യാന്‍ പോകുന്ന ചക്കരമാവിന്‍ കൊമ്പത്ത് എന്ന സിനിമ അതിനു പറ്റിയ തുടക്കം നല്‍കുമെന്നും പ്രതീക്ഷിക്കുന്നു. കൂടാതെ മലയാളത്തില്‍ ഒരു സിനിമ സംവിധാനം ചെയ്യുക എന്ന മോഹം പൂര്‍ത്തീകരിക്കാനുള്ള തയ്യാറെടുപ്പിലുമാണ് താന്‍ എന്നും മീര വാസുദേവ് പറഞ്ഞു.

You must be logged in to post a comment Login