ഏഴായിരത്തിലൊതുങ്ങും സ്മാര്‍ട്ട്‌ഫോണുകള്‍

ഇപ്പോള്‍ എല്ലാവരും പതിനായിരത്തിലും അയ്യായിരത്തിലൂം ഒതുങ്ങുന്ന സ്മാര്‍ട്ട്‌ഫോണുകള്‍ വാങ്ങാന്‍ ആഗ്രഹിക്കുന്നവരാണ്. അത്യാവശ്യം സൗകര്യങ്ങളും സവിശേഷതകളും ഈ വിലക്ക് കിട്ടുമ്പോള്‍ കൂടുതല്‍ കാശ് എന്തിന് ചെലവഴിക്കണം എന്നാണ് ചിന്തിക്കുന്നത്. പിന്നെ ഉള്ളത് കാശ് സ്വരുക്കൂട്ടിവെച്ച് സ്മാര്‍ട്ട്‌ഫോണ്‍ വാങ്ങാന്‍ കാത്തിരിക്കുന്ന സാധാരണക്കാര്‍. കമ്പനികള്‍ ഈ വിഭാഗങ്ങളെ കൈയിലെടുക്കാന്‍ എന്തും ചെയ്യാന്‍ ഒരുക്കമാണ്. ഇതാ വലിയ വിലയില്ലാത്ത ഏതാനും സ്മാര്‍ട്ട്‌ഫോണുകള്‍.
6,990 രൂപയുടെ ഒപ്പോ ജോയ് പ്ലസ്
വില കുറഞ്ഞ സ്മാര്‍ട്‌ഫോണ്‍ നിരയിലേക്ക് ചൈനീസ് കമ്പനി ഒപ്പോയും. 6,990 രൂപയുടെ ഒപ്പോ ജോയ് പ്ലസ് പുതിയ മോഡല്‍. 480ഃ800 പിക്‌സല്‍ റസലൂഷനുള്ള നാല് ഇഞ്ച് ഡിസ്‌പ്ലെക്ക് ഒരു ഇഞ്ചില്‍ 245 പിക്‌സല്‍ റസലൂഷനുണ്ട്. ഇരട്ട സിം, 1.3 ജിഗാഹെര്‍ട്‌സ് ഇരട്ടകോര്‍ മീഡിയടെക് പ്രോസസര്‍, ഒരു ജി.ബി റാം, 32 ജി.ബി ആക്കാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, മൂന്ന് മെഗാപിക്‌സല്‍ പിന്‍കാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ കാമറ, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ് അടിസ്ഥാനമാക്കിയ കളര്‍ ഒഎസ് 2.0 ഓപറേറ്റിങ് സിസ്റ്റം, 1700 എം.എ.എച്ച് ബാറ്ററി, 125 ഗ്രാം ഭാരം എന്നിവയാണ് വിശേഷങ്ങള്‍.
ജിയോണി പയനീയര്‍ പി4എസ്
ഇടത്തരം വിഭാഗത്തില്‍ ചൈനീസ് കമ്പനി ജിയോണി മാത്രമായിരുന്നു ഇത്തിരി പിന്നില്‍. ‘പയനീയര്‍ പി4എസ്’ എന്ന ബജറ്റ് മോഡലുമായി ഈ കുറവ് നികത്തുകയാണ് ജിയോണി. 7,799 രൂപയാണ് വില. നാലര ഇഞ്ച് ഡിസ്‌പ്ലേ, ഇരട്ട സിം, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, 1.3 ജിഗാഹെര്‍ട്‌സ് നാലുകോര്‍ പ്രോസസര്‍, ഒരു ജി.ബി റാം, എട്ട് ജി.ബി ഇന്റേണല്‍ മെമ്മറി, എല്‍ഇഡി ഫ്‌ളാഷുള്ള അഞ്ച് മെഗാപിക്‌സല്‍ പിന്‍കാമറ, രണ്ട് മെഗാപിക്‌സല്‍ മുന്‍കാമറ, ത്രീജി, വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, എന്‍എഫ്‌സി പോലെ വേഗത്തില്‍ ഫയല്‍ കൈമാറാന്‍ ഹോട്ട്‌നോട്ട്, 1800 എംഎഎച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍. ലെനോവോ എ6000 പ്‌ളസ്, ഷിയോമി റെഡ്മീ 2, മോട്ടോ ഇ 4ജി, മൈക്രോമാക്‌സ് യു യുറേക്ക തുടങ്ങിയവയാണ് എതിരാളികള്‍. സമയം, തീയതി, കാലാവസ്ഥ, കോളിങ്ങിനിടെ കോണ്ടാക്ട്‌സ് എന്നിവ കാണാവുന്ന ഫ്‌ളിപ് കവര്‍, കൈഞൊടിച്ചാല്‍ ഫയല്‍ കൈമാറുക, ചിത്രമെടുക്കുക, പാട്ടുകേള്‍ക്കുക തുടങ്ങിയവക്ക് കഴിയും.
4,999 രൂപക്ക് മൈക്രോമാക്‌സ് കാന്‍വാസ് സ്പാര്‍ക്ക്
ഇടത്തരം വിഭാഗത്തില്‍പെട്ട ത്രീജി സ്മാര്‍ട്ട്‌ഫോണുമായി മൈക്രോമാക്‌സ് ആളെ പിടിക്കാനിറങ്ങി. കാന്‍വാസ് സ്പാര്‍ക്ക് ആണ് 4,999 രൂപ വിലയുള്ള ഈ തുറുപ്പുശീട്ട്. ഫ്‌ളിപ്കാര്‍ട്ട് വഴി ഫ്‌ളാഷ് സെയിലാണ്. ഏപ്രില്‍ 29 ഉച്ച 12 മുതല്‍ രജിസ്റ്റര്‍ ചെയ്യാം. ഇരട്ട സിം, ആന്‍ഡ്രോയിഡ് 5.0 ലോലിപോപ് ഒ.എസ്, 540ഃ960 പിക്‌സല്‍ റസലൂഷനുള്ള 4.7 ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍, ഗൊറില്ല ഗ്ലാസ് ത്രീ സംരക്ഷണം, 1.3 ജിഗാഹെര്‍ട്‌സ് നാലുകോര്‍ മീഡിയടെക് പ്രോസസര്‍, ഒരു ജി.ബി ഡിഡിആര്‍ത്രീ റാം, എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍ കാമറ, രണ്ട് മെഗാപിക്‌സല്‍ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്റേണല്‍ മെമ്മറി, വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, ജി.പി.എസ്, എഫ്.എം റേഡിയോ, 3.5 എംഎം ഓഡിയോ ജാക്ക്, 2000 എം.എ.എച്ച് ബാറ്ററി, വൈറ്റ് ഗോള്‍ഡ്, ഗ്രേ സില്‍വര്‍ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.
അയ്യായിരത്തില്‍ ഒതുങ്ങും കാര്‍ബണ്‍ ആല്‍ഫ എ120
ഇന്ത്യന്‍ കമ്പനി കാര്‍ബണ്‍ വില കുറഞ്ഞ സ്മാര്‍ട്ട്‌ഫോണുമായി വിപണി പിടിക്കാന്‍ ഇറങ്ങി. കാര്‍ബണ്‍ ആല്‍ഫ എ120 ആണ് 4,590 രൂപ വിലയുള്ള ഈ ഇടത്തരക്കാരന്‍. ഇരട്ട സിം, ആന്‍ഡ്രോയിഡ് 4.0 കിറ്റ്കാറ്റ് ഒ.എസ്, 480ഃ854 പിക്‌സല്‍ റസലൂഷനുള്ള അഞ്ച് ഇഞ്ച് സ്‌ക്രീന്‍, 1.2 ജിഗാഹെര്‍ട്‌സ് നാലുകോര്‍ പ്രോസസര്‍, 1.35 ജി.ബി റാം, എല്‍ഇഡി ഫ്‌ളാഷുള്ള എട്ട് മെഗാപിക്‌സല്‍ പിന്‍ കാമറ, വിജിഎ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന എട്ട് ജി.ബി ഇന്‍േറണല്‍ മെമ്മറി, ത്രീജി, വൈ ഫൈ, ബ്‌ളൂടൂത്ത് 4.0, ജി.പി.എസ്, ആറ് മണിക്കൂര്‍ നില്‍ക്കുന്ന 2000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
അഞ്ച് എം.പി മുന്‍കാമറയുമായി ഇന്റക്‌സ് ക്‌ളൗഡ് എം6
ഇന്ത്യന്‍ കമ്പനി ഇന്റക്‌സും വെറുതെ ഇരിക്കുന്നില്ല. 5,699 രൂപ വിലയുള്ള ഇന്റക്‌സ് ക്‌ളൗഡ് എം6 എന്ന മോഡലാണ് ഇടത്തരക്കാരെ ലക്ഷ്യമിട്ട് രംഗത്തിറക്കിയത്. അഞ്ച് മെഗാപിക്‌സല്‍ മുന്‍കാമറയാണ് ആകര്‍ഷണം. ഫ്‌ളിപ്കാര്‍ട്ട് വഴിയാണ് വില്‍പന.
ഇരട്ട സിം, ആന്‍ഡ്രോയിഡ് 4.0 കിറ്റ്കാറ്റ് ഒ.എസ്, 480ഃ854 പിക്‌സല്‍ റസലൂഷനുള്ള 4.5 ഇഞ്ച് ഐപിഎസ് സ്‌ക്രീന്‍, 1.3 ജിഗാഹെര്‍ട്‌സ് ഇരട്ടകോര്‍ പ്രോസസര്‍, 512 എം.ബി റാം, എല്‍ഇഡി ഫ്‌ളാഷുള്ള അഞ്ച് മെഗാപിക്‌സല്‍ പിന്‍ കാമറ, വിജിഎ മുന്‍കാമറ, 32 ജി.ബി ആക്കാവുന്ന നാല് ജി.ബി ഇന്‍േറണല്‍ മെമ്മറി, ത്രീജി, വൈ ഫൈ, ബ്ലൂടൂത്ത് 4.0, ജി.പി.എസ്, 18 മണിക്കൂര്‍ നില്‍ക്കുന്ന 3000 എം.എ.എച്ച് ബാറ്ററി എന്നിവയാണ് വിശേഷങ്ങള്‍.
ലാവ ഐറിസ് 370
സവിശേഷതകള്‍ അത്ര ആകര്‍ഷണീയമല്ലാത്ത ലാവ ഐറിസ് 370 എന്ന സ്മാര്‍ട്ട്‌ഫോിന് 3,599 രൂപയാണ് വില. ഇരട്ട സിം, 320ഃ480 പിക്‌സല്‍ മൂന്നര ഇഞ്ച് ടിഎഫ്ടി സ്‌ക്രീന്‍, ആന്‍ഡ്രോയിഡ് 4.4 കിറ്റ്കാറ്റ് ഒ.എസ്, ഒരു ജിഗാഹെര്‍ട്‌സ് ഒരു കോര്‍ പ്രോസസര്‍, 256 എം.ബി റാം, 32 ജി.ബി ആക്കാവുന്ന 512 എം.ബി ഇന്‍േറണല്‍ മെമ്മറി, എല്‍ഇഡി ഫ്‌ളാഷുള്ള രണ്ട് മെഗാപിക്‌സല്‍ പിന്‍ കാമറ, 0.3 മെഗാപിക്‌സല്‍ മുന്‍ കാമറ, ത്രീജി, വൈ ഫൈ, ബ്ലൂടൂത്ത്, ആറു മണിക്കൂര്‍ നില്‍ക്കുന്ന 1300 എം.എ.എച്ച് ബാറ്ററി, ബ്‌ളാക്ക് റെഡ്, ബ്ലാക്ക് ബ്ലൂ നിറങ്ങള്‍ എന്നിവയാണ് വിശേഷങ്ങള്‍.

You must be logged in to post a comment Login