ഏഷ്യന്‍ ഗെയിംസ് വനിതാ വിഭാഗം കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി

ഏഷ്യന്‍ ഗെയിംസ് കബഡിയില്‍ ഇന്ത്യയ്ക്ക് വെള്ളി. വനിതാ വിഭാഗം ഫൈനലിലാണ് ഇന്ത്യ ഇറാനോട് പരാജയം ഏറ്റ് വാങ്ങിയത്. നേരത്തെ കബഡിയില്‍ പുരുഷ ടീം സെമിയില്‍ ഇന്ത്യ ഇറാനോട് തോറ്റിരുന്നു.

മത്സരത്തിന്റെ ആദ്യ പകുതിയില്‍ നേരിയ ലീഡ് ഇന്ത്യയ്ക്ക് നേടാനായിരുന്നുവെങ്കിലും രണ്ടാം പകുതിയില്‍ ഇറാന്‍ മികവ് പുലര്‍ത്തി സ്വര്‍ണ്ണം സ്വന്തമാക്കുകയായിരുന്നു. തുടര്‍ന്ന് പരാജയപ്പെട്ട ഇന്ത്യ വെള്ളിയിലേക്ക് കൂപ്പുകുത്തുകയായിരുന്നു. മത്സരത്തില്‍ 27-24 എന്ന സ്‌കോറിനാണ് ഇറാന്റെ വിജയം. എന്നാല്‍ ഇന്ത്യയ്‌ക്കെതിരെ ഒട്ടനവധി പോയിന്റുകള്‍ തെറ്റായി വിധിക്കപ്പെട്ടുവെന്ന് പരക്കെ ആരോപണം ഉയരുന്നിരുന്നു.

മത്സരത്തിന്റെ പകുതി സമയത്ത് 13-11നു ഇന്ത്യ ഇറാനെതിരെ ലീഡ് ചെയ്യുകയായിരുന്നു. എന്നാല്‍ രണ്ടാം പകുതി ആരംഭിച്ച് അല്പ സമയത്തിനുള്ളില്‍ ഇന്ത്യന്‍ വനിതകള്‍ 15-18നു പിന്നില്‍ പോയി. മത്സരം അവസാനിക്കുവാന്‍ ആറ് മിനുട്ടുകള്‍ മാത്രമുള്ളപ്പോള്‍ ആണ് ഇറാന്‍ 23-20ന്റെ ലീഡ് സ്വന്തമാക്കിയത്.

You must be logged in to post a comment Login