ഏഷ്യന്‍ ജൂഡോ ചാമ്പ്യന്‍ഷിപ്പ് : ജപ്പാന് കിരീടം

jappan

കൊച്ചി : എറണാകുളത്തു നടന്ന ഏഷ്യന്‍ കേഡറ്റ് ജൂഡോ ചാമ്പ്യന്‍ഷിപ്പില്‍ ജപ്പാന് കിരീടം. കടവന്ത്ര ആര്‍എസ്സിയില്‍ നടന്ന ചാമ്പ്യന്‍ഷിപ്പില്‍ അഞ്ചു സ്വര്‍ണവും മൂന്നു വെള്ളിയും രണ്ടു വെങ്കലവുമാണ് ജപ്പാന്‍ നേടിയത്. നാലു സ്വര്‍ണവും ഒരു വെള്ളിയും നാലും വെങ്കലവും നേടിയ ദക്ഷിണ കൊറിയ രണ്ടാം സ്ഥാനത്തും മൂന്നു സ്വര്‍ണവും രണ്ടു വെള്ളിയും ആറു വെങ്കലവും നേടിയ കസാഖ്സ്ഥാന്‍ മൂന്നാം സ്ഥാനവും നേടി. ഒരു വെള്ളിയും നാലു വെങ്കലവും നേടിയ ഇന്ത്യ എട്ടാം സ്ഥാനത്താണ്.

ആദ്യദിനം ഇന്ത്യ അഞ്ചു മെഡല്‍ സ്വന്തമാക്കിയിരുന്നു. സ്‌നേഹല്‍ രമേശ് ഖാവരെ (വെള്ളി), സ്വീറ്റി ലാച്ച്, കൃഷ്ണ ഫൌദര്‍, സമോര്‍ജിത് സിങ്, നിതിന്‍ ചൗഹാന്‍ (വെങ്കലം) എന്നിവരാണ് ഇന്ത്യയുടെ മെഡല്‍ജേതാക്കള്‍. ജൂനിയര്‍വിഭാഗം മത്സരങ്ങള്‍ ശനി, ഞായര്‍ ദിവസങ്ങളില്‍ നടക്കും.

You must be logged in to post a comment Login