ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍കിടെക്ചര്‍ പ്രവര്‍ത്തനമാരംഭിച്ചു

കൊച്ചി : എബിആര്‍ ഫൗണ്ടേഷന്റെ ഏഷ്യന്‍ സ്കൂള്‍ ഓഫ് ആര്‍ക്കിടെക്ചര്‍ ആന്റ് ഡിസൈന്‍ ഇന്നോവേഷന്‍ (ആസാദി) എക്‌സൈസ്, ഫിഷറീസ് വകുപ്പ് മന്ത്രി കെ. ബാബു പള്ളിമുക്കിലെ തോംസണ്‍ ചേംബേഴ്‌സില്‍ ഉദ്ഘാടനം ചെയ്തു. എംജി സര്‍വകലാശാലയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ടിട്ടുള്ള ‘ആസാദി’യിലെ ബാച്ചിലര്‍ ഓഫ് ആര്‍ക്കിറ്റെക്റ്റ് (ബി ആര്‍ക്) വിദ്യാര്‍ത്ഥികള്‍ക്ക് ഗുരുകുല സമ്പ്രദായത്തിലുള്ള പരിശീലനമാണ് ലഭിക്കുക. 40 വിദ്യാര്‍ത്ഥികളാണ് ആദ്യ ബാച്ചിലുള്ളത്. 14,000 ചതുരശ്ര അടി സ്ഥലത്ത് എല്ലാ അത്യാധുനിക സൗകര്യങ്ങളോടും കൂടിയാണ് ‘ആസാദി’  പ്രവര്‍ത്തിക്കുന്നത്. ഒരു വര്‍ഷത്തിനകം 42,000 ചതുരശ്ര അടി വിസ്തീര്‍ണമുള്ള സ്വന്തം കെട്ടിടത്തിലേക്ക് സ്ഥാപനം മാറ്റുമെന്ന് എബിആര്‍ ഫൗണ്ടേഷന്‍ ചെയര്‍മാന്‍ ആര്‍ക്കിടെക്റ്റ് ബി.ആര്‍ അജിത് പറഞ്ഞു.

ASADIഉദ്ഘാടനച്ചടങ്ങില്‍ ബി.ആര്‍. അജിത് അദ്ധ്യക്ഷം വഹിച്ചു. എം.എല്‍.എ മാരായ ഡോമിനിക് പ്രസന്റേഷന്‍, ഹൈബി ഈഡന്‍, സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗണ്‍സില്‍ എക്‌സിക്യൂട്ടീവ് ചെയര്‍മാന്‍ ടി.പി. ശ്രീനിവാസന്‍, ചെന്നൈയിലെ മിയാസി അക്കാഡമി ഓഫ് ആര്‍ക്കിടെക്ചര്‍ ഡയരക്റ്റര്‍ പ്രൊഫ. അല്‍താഫ് അഹമ്മദ്, മെക്ഗാന്‍സ് സ്കൂള്‍ ഓഫ് ആര്‍ക്കിറ്റെക്ചര്‍ ഡയരക്റ്റര്‍ പ്രെഫ. സോളമന്‍ വേദമുത്തു, കെ.എല്‍. മോഹന വര്‍മ, ഡോ. ജി.പി.സി. നായര്‍, എന്‍.വി. ജോണ്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ‘ആസാദി’ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ അമ്മു അജിത് സ്വാഗതവും റേയ്ചല്‍ നന്ദിയും പറഞ്ഞു.

You must be logged in to post a comment Login