ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീ ദീപിക പദുക്കോണ്‍

ഏഷ്യയിലെ ഏറ്റവും ആകര്‍ഷണമുള്ള സ്ത്രീയായി ബോളിവുഡ് താരം ദീപിക പദുക്കോണിനെ തെരഞ്ഞെടുത്തു. ബ്രിട്ടീഷ് ദിനപത്രമായ ഈസ്റ്റന്‍ ഐ ആണ് ഏഷ്യയിലെ ആകര്‍ഷണമുളള സ്ത്രീകളുടെ പട്ടിക പ്രസിദ്ധീകരിച്ചത്.

ആകര്‍ഷണം എന്നു പറയുന്നത് വ്യത്യസ്ഥ തരത്തിലുണ്ടെന്നാണ് ഇതിനെക്കുറിച്ചുള്ള ദീപികയുടെ പ്രതികരണം. വ്യത്യസ്ത പ്രേക്ഷകര്‍ വ്യത്യസ്ത രീതിയിലാണ് ആകര്‍ഷണം എന്നതിനെ നിര്‍വചിക്കുന്നത്. എന്റെ അഭിപ്രായത്തില്‍ ശാരീരികമായൊരു ആകര്‍ഷണം എന്നതിനേക്കാളുപരി ആത്മവിശ്വാസവും ആകര്‍ഷണമാണ്. മാത്രമല്ല, നിഷ്ങ്കളങ്കതയും ആകര്‍ഷണമാണെന്ന് ദീപിക പറഞ്ഞു.

കഴിഞ്ഞവര്‍ഷം ബോളിവുഡ് താരമായ പ്രിയങ്ക ചോപ്രയും പട്ടികയില്‍ ഒന്നാമത് എത്തിയിരുന്നു. എന്നാല്‍ ഇത്തവണ പ്രിയങ്ക രണ്ടാംസ്ഥാനത്തേക്ക് തള്ളപ്പെട്ടു. ബോളിവുഡ് താരമായ നിയ ശര്‍മ്മ മൂന്നാം സ്ഥാനത്തും ടെലിവിഷന്‍ അവതാരകയായ ദൃഷ്ടി ദാമി നാലാം സ്ഥാനത്തും എത്തി.

ആലിയ ഭട്ട് അഞ്ചാം സ്ഥാനത്തുണ്ട്. സനയ ഇറാനി, കത്രീന കൈഫ്, സോനം കപൂര്‍, പാകിസ്ഥാനി നടി മഹീറ ഖാന്‍, ഗൗഹാര്‍ ഖാന്‍ തുടങ്ങിയവരും ആദ്യ പത്തില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.

You must be logged in to post a comment Login