ഏഷ്യാകപ്പ് ഹോക്കി: മല്ലു ശ്രീജേഷിന് പുരസ്‌കാര പെരുമഴ

ഏഷ്യാകപ്പ് ഹോക്കിയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ഇന്ത്യന്‍ ടീമംഗങ്ങള്‍ക്ക് ഹോക്കി ഇന്ത്യയുടെ പുരസ്‌കാരം. മലയാളിയായ ഗോള്‍ കീപ്പര്‍ ശ്രീജേഷ്, വി ആര്‍ രഘുനാഥ്, രമന്‍ദീപ് സിംഗ് എന്നിവര്‍ക്കാണ് ഹോക്കി ഇന്ത്യ പുരസ്‌കാരം നല്‍കുന്നത്. ഒരു ലക്ഷം രൂപ വീതമാണ് മൂന്നു താരങ്ങള്‍ക്കും നല്‍കുന്നത്. നിലവിലെ ജേതക്കളായ ദക്ഷിണ കൊറിയയെ  കീഴടക്കി ഇന്ത്യയുടെ ജയത്തിനു പിന്നില്‍ ശ്രീജേഷിനിന്റെ കരങ്ങളായിരുന്നു.

 

ഇന്ത്യയുടെ വൈസ് ക്യാപ്റ്റന്‍ കൂടിയായ ശ്രീജേഷിനെ ടൂര്‍ണ്ണമെന്റിലെ മികച്ച ഗോള്‍കീപ്പറായി തെരഞ്ഞെടുത്തിരുന്നു. ടൂര്‍ണ്ണമെന്റിലെ മികച്ച താരമായിരുന്നു വി ആര്‍ രഘുനാഥ്. ടീമിനു വേണ്ടി അരങ്ങേറ്റത്തില്‍ തന്നെ ഗോള്‍ നേടിയതിനാണ് രമന്‍ദീപ് സിംഗിന് പുരസ്‌കാരം നല്‍കുന്നത്. വ്യക്തിഗത മികവിനെ  അത്രയൊന്നും പ്രശംസിക്കാത്ത ആളാണ് ഇന്ത്യന്‍ ഹോക്കി ടീമിന്റെ താല്‍ക്കാലിക കോച്ച് റോളണ്ട് ഓള്‍ട്ട് മാന്‍ഡ്. ടീമെന്ന നിലയിലുള്ള ഒത്തൊരുമയ്ക്കാണ് ഈ ഡച്ചുകാരന്‍ എപ്പോഴും വിലകൊടുക്കുന്നത്. എന്നാല്‍ ദക്ഷിണകൊറിയെ മുട്ടുകുത്തിച്ചതു കണ്ടു കോച്ച് പതിവ് തെറ്റിച്ചു. ബാറിന് കീഴില്‍ മിന്നുന്ന ഫോം പ്രകടിപ്പിച്ച താരത്തെ പ്രശംസ കൊണ്ട് മൂടാന്‍ കോച്ച് മടികാണിച്ചിരുന്നില്ല. മത്സരത്തില്‍ ഗോളെന്നുറച്ച ഏഴോളം അവസരങ്ങളാണ് ശ്രീജേഷ് രക്ഷപ്പെടുത്തിയത്. അതില്‍ പലതും ഒരു ജിംനാസ്റ്റിക്കിന്റെ മെയ്യ് വഴക്കത്തെ വെല്ലുന്ന തരത്തിലുള്ളതായിരുന്നു ശ്രീയുടെ പ്രകടനം

You must be logged in to post a comment Login