ഐഎം വിജയനും ബീന മോളും സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗങ്ങള്‍

കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സില്‍ അംഗങ്ങളായി പ്രമുഖ കായികതാരങ്ങളും പരിശീലകരും ഉള്‍പ്പെടെ 12 പേരെ സംസ്ഥാന സര്‍ക്കാര്‍ നാമനിര്‍ദ്ദേശം ചെയ്തു. ഫുട്‌ബോള്‍ താരം ഐ എം വിജയന്‍, ഒളിമ്ബ്യന്‍ കെ എം ബീന മോള്‍, വോളിബോള്‍ താരം കപില്‍ദേവ്, ബോക്‌സിങ്ങ് താരം കെ സി ലേഖ എന്നിവരെയാണ് കായികമേഖലയില്‍ നിന്ന് നിശ്ചയിച്ചത്. പ്രമുഖ ഫുട്‌ബോള്‍ പരിശീലകന്‍ വിക്ടര്‍ മഞ്ഞില, അത്‌ലറ്റിക്‌സ് പരിശീലകന്‍ പി പി തോമസ് എന്നിവരാണ് പരിശീലനരംഗത്തു നിന്ന് കൗണ്‍സിലിലേക്ക് നിര്‍ദ്ദേശിക്കപ്പെട്ടത്.

സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള നാല് കായിക വിഭാഗം ഡയറക്ടര്‍മാരും സ്‌പോട്‌സ് ജേര്‍ണലിസ്റ്റുകളായ രണ്ടു പേരുമുണ്ട്. കേരള കാര്‍ഷിക സര്‍വകലാശാലയിലെ ഡോ. ടി ഐ മനോജ്, കൊച്ചിന്‍ സര്‍വകലാശാലയിലെ ഡോ. അജിത് മോഹന്‍ കെ ആര്‍, കേരള സര്‍വകലാശാലയിലെ ജയരാജന്‍ ഡേവിഡ് ഡി, കേരള വെറ്ററിനറി സര്‍വകലകശാലയിലെ ഡോ. ജോ ജോസഫ് എന്നിവരാണ് നിര്‍ദ്ദേശിക്കപ്പെട്ട കായികാധ്യാപകര്‍. മാധ്യമരംഗത്തു നിന്ന് എ എന്‍ രവീന്ദ്രദാസ്, പി കെ അജേഷ് എന്നിവരും.

You must be logged in to post a comment Login