‘ഐഎന്‍എസ് മാദേയി’യില്‍ ലോകം ചുറ്റാന്‍ ഇന്ത്യന്‍ വനിതകള്‍

ഇന്ത്യന്‍ വനിതകള്‍ മാത്രമുള്ള നാവികസംഘം പായ്ക്കപ്പലില്‍ ലോകം ചുറ്റാന്‍ ഒരുങ്ങുന്നു. ലെഫ്‌നന്റ് കമാന്‍ഡര്‍ ശ്വേത കപൂര്‍, ലെഫ്‌നന്റ് വാര്‍ധിക ജോഷി, സബ് ലെഫ്‌നന്റ് പി സ്വാതി എന്നിവരടങ്ങുന്ന സംഘമാണ് ആഗോള സഞ്ചാരത്തിന് തയ്യാറെടുക്കുന്നത്. തീരത്തൊന്നും അടുക്കാതെ ഒറ്റയ്ക്കു സമുദ്രങ്ങള്‍ താണ്ടി ലോകം ചുറ്റാന്‍ മലയാളി നാവികന്‍ അഭിലാഷ് ടോമി യാത്ര ചെയ്ത ‘ഐഎന്‍എസ് മാദേയി എന്ന പായ്ക്കപ്പല്‍ തന്നെയായിരിക്കും വനിതാ ദൗത്യത്തിനും ഉപയോഗിക്കുക.
ins mhadei
ഇപ്പോള്‍ ‘കേപ് ടു റയോ യാട്ടിങ് റേസില്‍ പങ്കെടുക്കുന്ന മാദേയി, ബ്രസീലിലെ റിയോ ഡി ജനീറോയില്‍ നിന്നും ഗോവയില്‍ തിരിച്ചെത്തുമ്പോഴേക്കും മൂന്നു വനിതകള്‍ക്കു സമഗ്ര പരിശീലനം നല്‍കും. തുടര്‍ന്നായിരിക്കും ഈ വനിതകള്‍ മാത്രമുള്ള ലോകപര്യടനത്തിന് തുടക്കമാവുക.

34കാരനായ അഭിലാഷ് കഴിഞ്ഞവര്‍ഷം നവംബറിലാണ് മുംബൈ തീരത്തുനിന്ന് യാത്രയായത്. അലകടല്‍ കീഴടക്കി നാലുലക്ഷത്തോളം കിലോമീറ്റര്‍ പിന്നിട്ടാണ് അഭിലാഷ് മുംബൈ തീരത്തെത്തിയത്. നിരവധി പ്രതിസന്ധിഘട്ടങ്ങളെ തരണം ചെയ്താണ് അഭിലാഷ് തീരമണഞ്ഞത്. ചിലഘട്ടങ്ങളില്‍ മൈനസ് ആറുമുതല്‍ 10 വരെ ഡിഗ്രി സെല്‍ഷ്യസായിരുന്നു കടലിലെ താപനില. ചിലസമയങ്ങളില്‍ മഴ പ്രതിബന്ധം ഉയര്‍ത്തി. മാര്‍ച്ച് മാസത്തെ സുര്യന്റെ കടുത്ത ചൂടിനേയും അതിജീവിക്കേണ്ടിവന്നതായി വന്നു.

പായ്‌വഞ്ചിയില്‍ 2010ല്‍ ലോകംചുറ്റിയ കമാന്‍ഡര്‍ ദിലീപ് ദാന്‍ദെയുടെ സഹായിയായിരുന്നു അഭിലാഷ്. ഭക്ഷണക്രമമൊക്കെ യാത്രയ്ക്കനുസരിച്ച് മാറ്റിയിരുന്നു. പാക്കറ്റ് ഭക്ഷണത്തിന് പകരം ബോട്ടില്‍ ആഹാരം പാകംചെയ്താണ് കഴിച്ചിരുന്നത്. അസുഖം വരാതിരിക്കാനുള്ള കരുതലായിരുന്നു അത്. കടല്‍യാത്രയില്‍ നാവികര്‍ കരുതുന്ന പ്രത്യേകഭക്ഷണം ന്യൂസീലന്‍ഡില്‍നിന്ന് വരുത്തി.

അഭിലാഷിനൊപ്പം അന്ന് ലോകം ചുറ്റി താരമായ മാദേയി ഗോവയിലാണ് നിര്‍മിച്ചത്. ഗോവയിലെ മുക്കുവരുടെ ദൈവമാണ് മാദേയി.

You must be logged in to post a comment Login