ഐഎസ്എല്‍; മുംബൈ – ചെന്നൈ മത്സരം ഗോള്‍രഹിത സമനിലയില്‍ പിരിഞ്ഞു

സ്വന്തം തട്ടകത്തില്‍ വിജയിക്കാനാവാതെ സമനിലയില്‍ കുരുങ്ങി ചെന്നൈയില്‍ എഫ്‌സി. ചെന്നൈയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ മുംബൈസിറ്റി എഫ്‌സിയെ ഗോള്‍രഹിത സമനിലയില്‍ കുരുക്കി ചെന്നൈ ഐഎസ്എല്‍ ആറാം സീസണില്‍ ആദ്യ പോയിന്റ് നേടി. അവസരങ്ങള്‍ ലഭിച്ചിട്ടും അവ മുതലാക്കാന്‍ ഇരു ടീമുകള്‍ക്കും സാധിച്ചില്ല.

മത്സരത്തിന്റെ അവസാന മിനിറ്റില്‍ സൗവിക് ചക്രവര്‍ത്തി ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായത് മുംബൈയ്ക്ക് തിരിച്ചടിയായി.മുംബൈ ഗോള്‍വല കാത്ത് അമരീന്ദര്‍ താരമായി. മുംബൈ വല കുലുക്കാനുള്ള ചെന്നൈയുടെ നാല് അവസരങ്ങളാണ് അമരീന്ദര്‍ തടുത്തത്.

ഗോവയില്‍ നടന്ന ആദ്യ മത്സരത്തില്‍ ആതിഥേയരായ എഫ്‌സി ഗോവയോട് ദയനീയമായി പരാജയപ്പെട്ടിരുന്നു ചെന്നൈയിന്‍. മടക്കമില്ലാത്ത മൂന്ന് ഗോളിനായിരുന്നു തോല്‍വി. 4-3 -3 ഫോര്‍മേഷനിലായിരുന്നു മുംബൈ കളിക്കാനിറങ്ങിയത്. 4-2-3-1 ഫോര്‍മേഷനിലാണ് ചെന്നൈ ഇറങ്ങിയത്.

You must be logged in to post a comment Login