ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെ പത്ത് അറബ് രാജ്യങ്ങള്‍ കൂടി

ബെയ്‌റൂട്ട്- ഐഎസ്‌ഐഎസ് ഭീകരര്‍ക്കെതിരെ പത്ത് അറബ് രാജ്യങ്ങള്‍ കൂടി. സൗദി അറേബ്യയ്‌ക്കൊപ്പം ഒമാന്‍, ഇറാഖ്, ബഹ്‌റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, യുഎഇ, തുര്‍ക്കി എന്നീ രാജ്യങ്ങളാണ് ഐഎസ്‌ഐഎസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്. അമേരിക്കന്‍ സ്‌റ്റേറ്റ്‌
സെക്രട്ടറി ജോണ്‍ കെറി അറബ് രാജ്യങ്ങളുടെ നേതാക്കളുമായി തുര്‍ക്കിയില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം ഉണ്ടായത്.

ഭീകരരെ അടിച്ചമര്‍ത്തുമെന്നും അതിനായി ഏതറ്റം വരെ പോകുമെന്നും അമേരിക്കന്‍ പ്രസിഡന്റ് ബറാക്ക് ഒബാമ നേരത്തെ പറഞ്ഞിരുന്നു.. അറബ് രാജ്യങ്ങള്‍ കൂടിയെത്തിയതോടെ ഭീകരര്‍ക്കെതിരായ വിഷയത്തില്‍ അമേരിക്കയ്ക്ക് കൂടുതല്‍ പിന്തുണ ലഭിച്ചിരിക്കുകയാണ്.

You must be logged in to post a comment Login