ഐഎസ് ഭീകരര്‍ ലക്ഷദ്വീപിലേക്ക്, കേരളതീരത്ത് ജാഗ്രതാ നിര്‍ദ്ദേശം

 

തിരുവനന്തപുരം: ഐസ്എസ് ഭീകരര്‍ ശ്രീലങ്കയിൽ നിന്ന് ലക്ഷദ്വീപിലേക്ക് നീങ്ങിയതായി കേന്ദ്ര ഇൻ്റലിജൻസ് റിപ്പോര്‍ട്ട്. ശ്രീലങ്കയിൽ നിന്ന് 15 പേരടങ്ങുന്ന സംഘം ബോട്ടിൽ പുറപ്പെട്ടുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവരുന്നത്. കേരളതീരത്ത് കനത്ത ജാഗ്രതപാലിക്കാൻ കേന്ദ്ര ഇൻ്റലിജൻസ്, കേന്ദ്ര ആഭ്യന്തര മന്ത്രാലയം എന്നിവ നിര്‍ദ്ദേശം നൽകി.

വിവിധ സേനകളുടെ നേതൃത്വത്തിൽ കടൽപട്രോളിങ് ശക്തമാക്കി. കടലിൽ പരിശോധന തുടരുന്നതായി തീരസംരക്ഷണ സേനയുടെ കമാൻഡര്‍ വി കെ വര്‍ഗീസ് പറ‌ഞ്ഞു. കടലോര ജാഗ്രതാസമിതി അംഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കും വിവരം നൽകണമെന്നും തീരസുരക്ഷാമേധാവി നിർദേശിച്ചിട്ടുണ്ട്.

ശ്രീലങ്കൻ സ്ഫോടന പരമ്പര നടത്തിയ ഭീകരര്‍ കേരളത്തിൽ ഉള്‍പ്പെടെ സന്ദര്‍ശിച്ചുവെന്ന് ശ്രീലങ്കൻ സൈനിക മേധാവി വെളിപ്പെടുത്തിയിരുന്നു. ഇതിൽ കേന്ദ്ര ഇൻ്റലിജൻസ് അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

You must be logged in to post a comment Login