ഐഎൻഎസ് വിക്രാന്തിലെ മോഷണം മറച്ചുവെക്കാൻ ശ്രമം നടന്നതായി എൻഐഎ; മോഷ്ടാവ് രാജ്യം വിട്ടിരിക്കാൻ സാധ്യത

ഐഎൻഎസ് വിക്രാന്തിലെ മോഷണ വിവരം കൊച്ചി കപ്പൽശാല ബോധപൂർവം മറച്ചുവച്ചതായി എൻഐഎയുടെ കണ്ടെത്തൽ. നിർമാണത്തിലിരുന്ന വിമാന വാഹിനി കപ്പലിൽ മോഷണം നടന്നത് ആഗസ്റ്റ് 20നും 30നുമിടയിലായിരുന്നു, പക്ഷെ വിവരം പുറത്ത് വന്നത് സെപ്തംബർ 13 ന് ശേഷവും.

ഇനിയും വിരലടയാളമെടുക്കാനുള്ളത് 500 പേരുടെയാണ്. ഇതിൽ 200 പേർ രാജ്യവും സംസ്ഥാനവും വിട്ട് പോയിട്ടുണ്ട്.ഇക്കൂട്ടത്തിൽ മോഷ്ടാവ് ഉണ്ടായിരിക്കാം എന്നാണ് വിലയിരുത്തൽ.

ദീപാവലി സമയത്ത് ഐഎസിയിൽ ജോലി ചെയ്തിരുന്ന 150ഓളം ഇതര സംസ്ഥാന തൊഴിലാളികൾ സംസ്ഥാനം വിട്ടിരുന്നു. രാജ്യത്ത് നിന്ന് പുറത്ത് പോയവരെ തിരികെയെത്തിച്ച് വിരലടയാളമെടുക്കാനുള്ള നീക്കത്തിലാണ് എൻഐഎ.

You must be logged in to post a comment Login