ഐഐടി ഒന്നാം റാങ്കോടെ ഉപരിപഠനത്തിന് അമേരിക്കയിലെത്തിയ വിദ്യാര്‍ഥി മരിച്ച നിലയില്‍

shiv ndtവാഷിങ്ടണ്‍: ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട്‌സ് ഓഫ് ടെക്‌നോളജിയില്‍നിന്ന് ഒന്നാം റാങ്കോടെ ഉപരിപഠനത്തിന് അമേരിക്കയില്‍ പോയ ഹൈദരാബാദ് സ്വദേശി മരിച്ച നിലയില്‍. നോര്‍ത്ത് കരോളിന സ്റ്റേറ്റ് യൂണിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥി ശിവ കിരണ്‍(25) ആണു മരിച്ചത്. ഹോസ്റ്റല്‍ മുറിയില്‍ തൂങ്ങി മരിച്ച നിലയിലാണ് ശിവ കിരണിനെ കണ്ടത്. ആത്മഹത്യയെന്നാണു റിപ്പോര്‍ട്ടുകള്‍.

തെലുങ്ക് അസോസിയേഷന്‍ ഓഫ് നോര്‍ത്ത് അമേരിക്ക(ടിഎഎന്‍എ) അധികൃതരാണു മരണവിവരം അറിയിച്ചതെന്ന് ശിവ കിരണിന്റെ ബന്ധുക്കള്‍ പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ വ്യക്തതയ്ക്കു കാത്തിരിക്കുകയാണെന്നും വാര്‍ത്താ ഏജന്‍സിയോടു ബന്ധുക്കള്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷമാണ് ഹൈദരാബാദ് ഐഐടിയില്‍നിന്ന് ഒന്നാം റാങ്കോടെ കിരണ്‍ വിജയിച്ചത്. ഓഗസ്റ്റിലാണ് ശിവ കിരണ്‍ അമേരിക്കയിലെത്തിയത്.

ആദ്യ സെമസ്റ്റര്‍ പരീക്ഷയ്ക്കു മാര്‍ക്ക് കുറഞ്ഞതിനെത്തുടര്‍ന്നു ശിവകിരണ്‍ അസ്വസ്ഥനായിരുന്നുവെന്നു സഹപാഠികള്‍ പറയുന്നു. ചൈനക്കാരായ രണ്ടുപേരായിരുന്നു കിരണിനൊപ്പം മുറിയില്‍ താമസിച്ചിരുന്നത്.

You must be logged in to post a comment Login