ഐടി രംഗത്ത് 25 ശതമാനം വരെ തൊഴില്‍ കുറയുംമെന്ന് നാസ്‌കോം

മുംബൈ: അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ ഇന്ത്യന്‍ ഐ.ടി. രംഗത്തെ തൊഴില്‍ ലഭ്യത 20 മുതല്‍ 25 ശതമാനം വരെ കുറയും.

ഓട്ടോമേഷന്‍, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (എ.ഐ.), മെഷീന്‍ ലേണിങ് തുടങ്ങിയ പുതിയ പ്രവണതകള്‍ പരമ്പരാഗത ജോലികള്‍ കുറയ്ക്കുമെന്നും ഇന്ത്യന്‍ സോഫ്റ്റ്‌വെയര്‍ കമ്പനികളുടെ കൂട്ടായ്മയായ നാസ്‌കോം വ്യക്തമാക്കുന്നു. ഈ സാമ്പത്തിക വര്‍ഷം ഇന്ത്യന്‍ ഐ.ടി. മേഖല 8.6 ശതമാനം വളര്‍ച്ച കൈവരിക്കും.

ഈ വര്‍ഷം ഈ രംഗത്തെ തൊഴില്‍ സാധ്യത 5 ശതമാനം മാത്രമായിരിക്കുമെന്നും നാസ്‌കോം. ഓട്ടോമേഷനെ തുടര്‍ന്ന് ഇന്‍ഫോസിസ് 8000-9000 തൊഴിലാളികളെ മുന്‍ വര്‍ഷം പിരിച്ചുവിട്ടിരുന്നു.

You must be logged in to post a comment Login