ഐപിഎല്‍ മോഡല്‍ ഫുട്‌ബോള്‍: ആദ്യ മത്സരം 2014 ജനുവരി 18ന്

ഐപിഎല്‍ മാതൃക ഫുട്‌ബോളിന്റെ ഉദ്ഘാടന എഡിഷന്‍ 2014 ജനുവരി 18 ന് ആരംഭിക്കും. മാര്‍ച്ച് 30 വരെ നീളുന്ന ടൂര്‍ണമെന്റിലെ ആദ്യ കളി മുംബൈയിലാണ് നടക്കുക. ഡി. വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഉദ്ഘാടന മത്സരം അരങ്ങേറാനാണ് കൂടുതല്‍ സാധ്യതയെന്ന് സംഘാടകരായ. ഐ.എം.ജി- റിലയന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. കൊച്ചിയടക്കം എട്ടു ഫ്രാഞ്ചൈസിയുടെ ടീം ഏറ്റുമുട്ടുന്ന ലീഗിലേക്കുള്ള താരലേലം ഒക്ടോബറില്‍ നടക്കും. അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്റെ (എ.ഐ.എഫ്.എഫ്) വാണിജ്യ പങ്കാളികലായ ഐഎംജി- റിലയന്‍സ് കാര്‍മികത്വം വഹിക്കുന്ന ടൂര്‍ണമെന്റെ് ഐ ലീഗ് ക്ലബ്ബുകളുടെ നിഷേധ സമീപനം കൊണ്ട് ഇതിനകം വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ട്. ലോകോത്തര താരങ്ങളെ കളിപ്പിക്കുമെന്നാണ് സംഘാടകരുടെ അവകാശ വാദം, പൂണെ, മുംബൈ, ചെന്നൈ, കൊല്‍ക്കത്ത, കൊച്ചി, ഗോവ, ദല്‍ഹി, ബംഗളൂരു നഗരങ്ങള്‍ കേന്ദ്രീകരിച്ചാകും ഫ്രാഞ്ചൈസികള്‍. ഗുവാഹത്തിയെയും ഹൈദരാബാദിനെയും റിസര്‍വില്‍ വെച്ചി ട്ടുണ്ട്. ഫ്രാഞ്ചൈസി പ്രഖ്യാപനം അടുത്ത മാസം നടക്കും.

ക്ലബ്ബുകളായിരിക്കും ഫ്രാഞ്ചൈസി രജിസ്റ്റര്‍ ചെയ്യുക. ഇവ വാങ്ങുന്ന കോര്‍പറേറ്റുകള്‍ക്ക് 10 വര്‍ഷത്തെ ഉടമസ്ഥാവകാശം നല്‍കും. സ്റ്റേഡിയങ്ങള്‍ വിട്ടുകിട്ടുന്ന കാര്യത്തില്‍ ഏതാനും ദിവസത്തിനുള്ളില്‍ കരാറുണ്ടാക്കും. കൊച്ചി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം പരിശേധിച്ച ഐ.എംജി-റിലയന്‍സ് അധികൃതര്‍ സംതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്. ഫുട്‌ബോള്‍ അസോസിയേഷന്‍ പ്രസിഡന്റും എ.ഐ.എഫ്.എഫ്.വൈസ് പ്രസിഡന്റുമായ കെ.എം.ഐ മേത്തര്‍ അറിയിച്ചു. ഓരോ ടീമിലും 22 വീതം കളിക്കാരുണ്ടാവും.. ഒരു ഐക്കണ്‍ താരമടക്കം 10 വിദേശിക്കള്‍ക്കാണ് അവസരം. ദേശീയ തലത്തില്‍ നിന്ന് എട്ട് കളിക്കാരെയും അതത് ഫ്രാഞ്ചൈസി ഉള്‍ക്കൊള്ളുന്ന നഗരത്തില്‍ നിന്ന് നാലു പേരെയും ഉള്‍പ്പെത്തും.

football1_1104_63023 വയസിന് താഴെയുള്ളവരായിരിക്കും പ്രാദേശിക താരങ്ങള്‍ ആകെ 12 മുതല്‍ 15 വരെ ഐക്കണ്‍ താരങ്ങളെയാണ് ലീഗിലേക്ക് എടുക്കുക. നാലുമാസത്തേയ്ക്കാണ് ലോകോത്തര കളിക്കാരുമായി കരാര്‍. രംഗത്തുള്ളവരും വിരമിച്ചവരും ഇതിലുണ്ടാകും. ലോണായോ ട്രാന്‍സ്ഫറായോ ഇവര്‍ എത്തും. ഐപിഎല്‍ ക്രിക്കറ്റ് മാതൃകയില്‍ പ്രാഥമിക റൗണ്ടില്‍ ഏറ്റവും കൂടുതല്‍ പോയന്റ് നേടുന്ന നാല് ടീം സെമി ഫൈനലില്‍ പ്രവേശിക്കും. സാധാരണ 90 മിനിറ്റ് മത്സരമാണ് നടക്കുക. മുന്‍ ഇന്ത്യന്‍ ക്യാപ്ടന്‍ ബൈച്യുങ് ബൂട്ടിയ , ദേശിയ താരം സയ്യിദ് റഹീം നബി അടക്കം 39 കളിക്കാര്‍ ഇതിനകം ഐ.എം.ജി-റിലയന്‍സുമായി കരാറൊപ്പിട്ടുണ്ട്. എ.ഐ.എഫ്.എസുമായി കരാറൊപ്പിട്ടുണ്ട്.എഐഎഫ്എഫിന്റെ ഐ ലീഗ് ടീമായ പൈലാന്‍ ആരോസിന്റെ 20 പേരും ടൂര്‍ണമെന്റിന്റെ ഭാഗമാവും.

ഇന്ത്യന്‍ ക്വാട്ട തികയാന്‍ അഞ്ച് താരങ്ങള്‍ മാത്രമാണ് ആവശ്യം. ഐ ലീഗ് ക്ലബ്ബുകളുടെ എതിര്‍പ്പ് ടൂര്‍ണമെന്റിനെ ബാധിക്കില്ലെന്ന് ഉറപ്പായിട്ടുണ്ട്. അതേസമയം , ഐ.പി.എല്‍ ഇന്ത്യ ഫുട് ബോളിന്റെ പരിശീലന ക്യാമ്പ് കഴിഞ്ഞയാഴ്ച മുംബൈയില്‍ ആരംഭിച്ചു. റഹിം നബി അടക്കം ഇതില്‍ പങ്കെടുക്കുന്നുണ്ട്. ഈസ്റ്റ് ബംഗാള്‍ മുന്‍ പരീശലകന്‍ ട്രെവര്‍ മോര്‍ഗനാണ് ഒരു മാസത്തെ ക്യാമ്പിന് നേതൃത്വം നല്‍കുന്നത്. ഐപിഎല്‍ ഇന്ത്യന്‍ ക്രിക്കറ്റിനെന്നപോലെ പുതിയ ലീഗ് ഫുട്‌ബോളിന് ഗുണം ചെയ്യുമെന്ന് മോര്‍ഗന്‍ അഭിപ്രായപ്പെട്ടു. ഇത് തന്റെ ടീമല്ലന്നും വിവിധയിടങ്ങളിലേക്ക് പോവാനുള്ളവരാണെന്നും ക്യാമ്പില്‍ പങ്കെടുക്കു്ന്ന കളിക്കാരെ പറ്റി അദ്ധേഹം പറഞ്ഞു.

 

 

You must be logged in to post a comment Login